എടക്കര: വിവര വിനിമയം, വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങിയവക്കുള്ള അവകാശം നിയമമായി വരുന്ന ഈ കാലഘട്ടത്തില്‍ ഭവനാവകാശ നിയമവും സര്‍ക്കാര്‍ പാസാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു.
സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച ഭവന-കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണം നടത്തുകയായിരുന്നു അദ്ദേഹം. നാരോക്കാവിലെ ലക്ഷംവീട് കോളനിക്കാര്‍ക്ക് സര്‍ക്കാര്‍ പദ്ധതിയോടൊപ്പം ജമാഅത്തെ ഇസ്‌ലാമിയുടെ സഹായമടക്കം ഒന്നരലക്ഷം രൂപയുടെ വീട് സോളിഡാരിറ്റി, ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകരുടെ അധ്വാനവും ചേര്‍ത്ത് നിര്‍മിച്ചുനല്‍കുമെന്ന് അമീര്‍ പ്രഖ്യാപിച്ചു.
ഏഴ് ലക്ഷത്തിന് മൂന്നുലക്ഷം മാത്രം പ്രയോഗത്തില്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും സോളിഡാരിറ്റിയുടെ സഹായപദ്ധതികള്‍ വ്യത്യസ്തമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രവര്‍ത്തകരുടെ അധ്വാനവും ചേര്‍ത്ത് മൂല്യവര്‍ധിത പദ്ധതികളായിട്ടാണ് സോളിഡാരിറ്റിയുടെ ഭവന-കുടിവെള്ള പരിപാടികള്‍. സമര്‍പ്പണ സമ്മേളനത്തില്‍ സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ കിഴുപറമ്പ് അധ്യക്ഷത വഹിച്ചു.
സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പ്രഫ. പി. ഇസ്മായില്‍, മേഖലാ പ്രസിഡന്റ് പ്രഫ. പി. അബ്ദുല്‍അസീസ്, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ഫാഇസ് കൊടിഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് സമാപനസന്ദേശം നല്‍കി.
സോളിഡാരിറ്റി സെക്രട്ടറി അബ്ബാസ് കൂട്ടില്‍ സ്വാഗതവും അനസ് മന്‍സൂര്‍ ഖുര്‍ആനില്‍നിന്നും അവതരിപ്പിച്ചു.



നിങ്ങളുടെ അഭിപ്രായങ്ങള്‍