മാഹി: പൂട്ടിയിട്ട വീട്ടില്‍ പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന എട്ട് പേരെ പള്ളൂര്‍ എസ്.ഐ ഷണ്‍മുഖം അറസ്റ്റ് ചെയ്തു. മുക്കുവന്‍ പറമ്പത്ത് വിജയന്‍, പുരുഷോത്തമന്‍ എന്ന പ്രദീപന്‍, കുന്നുംപുറത്ത് റഷീദ്, പെരുമുണ്ടേരിയിലെ സുകൂട്ടി, പെരുമുണ്ടേരി നന്ദനത്തില്‍ ബാബു, മടക്കാഫില്‍ നിയാസ്, പി.പി. രാജീവന്‍, കുനിയില്‍ മിനില്‍ എന്ന കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായവര്‍. മാഹി കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍