സുല്‍ത്താന്‍ ബത്തേരി: പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും വിദഗ്ധരുടെ നേതൃത്വത്തില്‍ സൗജന്യ പരിശീലന ക്ലാസുകള്‍ നല്‍കും. 11ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി യു.ജി.സിയുടെ ധനസഹായത്തോടെയാണ് പദ്ധതി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് പ്രവേശനം. സെന്റ് മേരീസ് കോളജ് ലൈബ്രറി, ഇന്റര്‍നെറ്റ്, ഐ.ടി സൗകര്യങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ജൂണ്‍ 15ന് മുമ്പ് കോളജില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 220246.


നിങ്ങളുടെ അഭിപ്രായങ്ങള്‍