സ്‌കൂള്‍ തുറന്നതറിയാതെ ആദിവാസി വിദ്യാര്‍ഥികള്‍

വെള്ളമുണ്ട: സ്‌കൂളുകളില്‍ പഠനം തുടങ്ങിയതറിയാതെ ആദിവാസി വിദ്യാര്‍ഥികള്‍. വെള്ളമുണ്ട-തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ ആദിവാസി കോളനികളിലെ നിരവധി കുട്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂളുകളിലെത്തിയിട്ടില്ല.
അവധിക്കാലം തീര്‍ന്നതറിയാതെ കളിച്ചു നടക്കുകയാണ്. കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി 'ഉണര്‍വും ഉയര്‍ച്ചയും' പദ്ധതിയില്‍ അധ്യാപകരും രക്ഷിതാക്കളും അന്വേഷിച്ചുചെന്നപ്പോള്‍ മാത്രമാണ് സ്‌കൂള്‍ തുറന്ന വിവരം പലരും അറിയുന്നത്.
കുടയും ബാഗും പുസ്തകങ്ങളും ലഭിച്ചാല്‍ ആദിവാസി കുട്ടികള്‍ കൂടുതലായി സ്‌കൂളിലെത്തും. എന്നാല്‍, വനമേഖലയോട് ചേര്‍ന്ന കോളനികളില്‍ ഗൃഹസന്ദര്‍ശന പദ്ധതി പാളുകയാണ്. കിലോ മീറ്ററുകളോളം കാട്ടിലൂടെ നടന്ന് കോളനിയിലെത്തി വിദ്യാര്‍ഥികളെ കാണാനുള്ള പ്രയാസമുണ്ട്.
  ഇവരെയൊക്കെ വിദ്യാലയങ്ങളിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.