കരിങ്കല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം

കല്‍പറ്റ: നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കാന്‍ ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൊതുമരാമത്ത് പണികള്‍ക്ക് പുറമെ ഭവനനിര്‍മാണമടക്കമുള്ള മേഖലകളെ കരിങ്കല്‍ ക്വാറി മേഖലയിലെ പ്രശ്‌നങ്ങള്‍ സാരമായി ബാധിച്ചിരിക്കുകയാണ്. കരിങ്കല്‍ ക്വാറികള്‍ പലതും പൂട്ടിക്കിടക്കുന്നതിനാല്‍ പാവപ്പെട്ടവര്‍ പോലും അമിതവില നല്‍കിയാണ് കല്ല് വാങ്ങുന്നത്. ഇതാവട്ടെ ആവശ്യത്തിനും സമയത്തും ലഭിക്കുന്നുമില്ല. കരിങ്കല്‍ ക്വാറികളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം ഉണ്ടാവണം. പ്രസിഡന്റ് എസ്.ജി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ ചെറുകര, പി.കെ. മൂര്‍ത്തി, വി. യൂസഫ്, കെ. രമേശന്‍, ടി. മണി, ജെ. ശശി, പി.എ. ബാബു എന്നിവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.