കോഴിക്കോട്: സംഘ്പരിവാര്‍ അനുഭാവികളായ സന്യാസിമാരുടെയും ബാബമാരുടെയും ബ്ലാക് മെയിലിങ്ങിനു വഴങ്ങി, കേന്ദ്രസര്‍ക്കാര്‍ ഭരണകൂടത്തിന്റെ അഭിമാനം അടിയറവ് വെക്കരുതെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
അഴിമതി, കള്ളപ്പണ നിക്ഷേപം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഗുരുതരവും ഫലപ്രദമായ ചികിത്സ ആവശ്യമുള്ളതുമായ സാമൂഹിക രോഗങ്ങളാണ്. അതിനെതിരെ കര്‍ശനമായ നടപടികള്‍ അനിവാര്യവുമാണ്. സംഘ്പരിവാര്‍ അനുഭാവികളായ സന്യാസികളെ മുന്‍നിര്‍ത്തിയുള്ള നിഴല്‍ യുദ്ധം അവസാനിപ്പിച്ച് ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ പ്രതിരോധമാണ് ഇത്തരം പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ടതാണ് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍