സൈതാലിക്കോയ ഹാജി
കിണാശ്ശേരി: മുസ്‌ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനും കെ.എസ്.കെ സ്‌റ്റോര്‍ ഉടമയുമായ കോണാടത്ത് സൈതാലിക്കോയ ഹാജി (71) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കള്‍: അബ്ദുല്‍ ഹമീദ് (സൗദി), ലൈല, ഫാത്തിമ, സക്കീന.
മരുമക്കള്‍: നൈനാന്‍കുട്ടി (പന്തീരാങ്കാവ്), സൈതലവി (കിണാശ്ശേരി), മമ്മദ്‌കോയ (മാത്തറ), ഷെമീമ (കോടമ്പുഴ).
സഹോദരങ്ങള്‍: കോയസ്സന്‍, ഫാത്തിമ, ആമിന (ആലുവ), ഖദീജ (ആലുവ), സഫിയ (ചേവായൂര്‍).
ഗോപാലന്‍
വടകര: വില്യാപ്പള്ളി അരയാക്കൂല്‍ താഴയിലെ കോരാരി ഒതയോത്ത് ഗോപാലന്‍ (64) നിര്യാതനായി.  
ഭാര്യ: ജാനു. മക്കള്‍: രാജീവന്‍, വനജ, സതീശന്‍, ഷൈജു, ഷൈമ.
വാസു
വടകര: പുതുപ്പണം പടന്നയില്‍ വാസു (75) ബംഗളൂരുവില്‍ നിര്യാതനായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ജീവനക്കാരനാണ്.
ഭാര്യ: രാധ. മക്കള്‍: മീന, വനിത.
ചെക്കു
മുക്കം: അമ്പലക്കണ്ടി മൂച്ചിത്തൊടികയില്‍ ചെക്കു (77) നിര്യാതനായി. ഭാര്യ: മാണിക്യം. മക്കള്‍: ശോഭന, രമണി, റജീഷ്.
കുഞ്ഞാമി
വേളം: കാക്കുനി തുലാറ്റുംനട പുത്തന്‍പുരയില്‍ ചാത്തോത്ത് മൊയ്തുവിന്റെ ഭാര്യ കുഞ്ഞാമി (80) നിര്യാതയായി. മക്കള്‍: കുഞ്ഞബ്ദുല്ല, ആയിഷ, സുബൈദ, ഉമ്മുകുല്‍സു.
ഖാലിദ്
ചാലിയം: ബീച്ച് റോഡില്‍ ചോയിച്ചിന്റെ പുരക്കല്‍ ഖാലിദ് (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അശ്‌റഫ്, സുബൈര്‍, ബഷീര്‍, കുഞ്ഞുമോന്‍, ശരീഫ, ഫൗസിയ.
വിഷ്ണുദാസ്
കല്‍പറ്റ: വയനാട്ടിലെ കായിക നേട്ടങ്ങള്‍ക്ക് മുന്നില്‍നിന്ന കാക്കവയല്‍ ഗവ. ഹൈസ്‌കൂളിലെ കായികാധ്യാപിക വിജയയുടെ മകന്‍ വിഷ്ണുദാസ് (14) നിര്യാതനായി. സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ച് കിടപ്പിലായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ വിജയ ടീച്ചര്‍ വീട്ടില്‍ കിടപ്പിലാണ്. ഭര്‍ത്താവ് ശിവദാസും അസുഖബാധിതനായി ചികിത്സയിലാണ്.