മുഹമ്മദുണ്ണി ഹാജി
ഒരുമനയൂര്‍: തൈക്കടവ് കാരാകടവ് റോഡില്‍ അമ്പലത്ത് വീട്ടില്‍ (കൈതക്കല്‍) മുഹമ്മദുണ്ണി ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഷ്താക്ക്, മുസാഫിര്‍ (ദുബൈ), മുംതാസ്, മെഹറുന്നിസ. മരുമക്കള്‍: മുഹമ്മദാലി, സത്താര്‍ (ഖത്തര്‍), ഷഹനാസ്, ഫൗസിയ.
 നാരായണന്‍
മാള: പരനാട്ടുകുന്ന് മാണിയംപറമ്പില്‍ എം.കെ. നാരായണന്‍ (83) നിര്യാതനായി. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ സരസ്വതി. മക്കള്‍: ഗോപി, രാജി, ഡോളി, രാമചന്ദ്രന്‍, വിനോദ്കുമാര്‍.
അജിത്കുമാര്‍
ഇരിങ്ങാലക്കുട: പൊറത്തിശേരി വാരിയത്തുപറമ്പില്‍ പരേതനായ മാക്കന്റെ മകന്‍ അജിത്കുമാര്‍ (ബാബു-53) നിര്യാതനായി. സഹോദരങ്ങള്‍: മാലതി (റിട്ട. അധ്യാപിക), രവി, ഡോ. ലില്ലി ,പരേതനായ ജ്യോതി.
 രാമന്‍കുട്ടി
തൃപ്രയാര്‍: തൃപ്രയാര്‍ കിഴക്കേനട രാജവീഥി തച്ചാട്ട് ടി.പി. രാമന്‍കുട്ടി (82) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി അസി. എന്‍ജിനീയറാണ്. മക്കള്‍: പ്രീത (കെ.എസ്.ഇ.ബി), പ്രദീപന്‍ (കെ.എസ്.ഇ.ബി), പ്രകാശന്‍ (സഹ.ബാങ്ക്), പ്രസന്ന (കിറ്റ്‌കോ), പ്രമോദ്. മരുമക്കള്‍: ദീപക്, ഡോ. സോണി.
ഷാഹുല്‍ഹമീദ്
ചേറ്റുവ: അറക്കവീട്ടില്‍ എ.വി. ഷാഹുല്‍ ഹമീദ് (അല്‍അറഫ-66) ഷാര്‍ജയില്‍ നിര്യാതനായി.
ഭാര്യ: നസീമ ഷാഹുല്‍. മക്കള്‍: സെറീന, സെബീന, മുഹമ്മദ് സനൂപ് (ഖത്തര്‍), മുഹമ്മദ്ഷാജഹാന്‍. മരുമക്കള്‍: നൂറുല്‍ അമീന്‍, ജാസിക്ക്.
പാത്തുഞ്ഞി
പത്താഴക്കാട്: കുന്നത്ത് പരേതനായ മമ്മുവിന്റെ ഭാര്യ പാത്തുഞ്ഞി (82) നിര്യാതയായി.
മക്കള്‍: അബ്ദുല്‍കരീം (സൗദി), മജീദ്, ജമീല, ഐശാബി, നഫീസ. മരുമക്കള്‍: സുഹറ, ഫാത്തിമ, അസീസ്, ഉമര്‍.