ചാണ്ടി
പെരുമ്പാവൂര്‍: പൂപ്പാനി കളരിക്കല്‍ കെ.കെ. ചാണ്ടി (76) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കള്‍: ഓമന, പൗലോസ്, ഏലിയാസ്, കോരക്കുഞ്ഞ്, ബാബു.
അസീസ്
എളമക്കര: ബി.ടി.എസ് റോഡ് ചാത്തംകുളം ലെയ്‌നില്‍ ഒ.എം. അസീസ് (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ -63) നിര്യാതനായി. ഭാര്യ: ഖൗലത്ത്. മക്കള്‍: അജാസ്, അജീസ. മരുമകന്‍: ഷിഹാബ്.
അബ്ദുല്‍ റഹ്മാന്‍
കുന്നുകര: തേയ്ക്കാനത്ത് പറമ്പില്‍ അബ്ദുല്‍ റഹ്മാന്‍ (82) നിര്യാതനായി. ഭാര്യമാര്‍: പരേതയായ ഫാത്തിമ, ഷരീഫ. മക്കള്‍: ബഷീര്‍, ആബിദ, കരീം (ഖത്തര്‍), റഹീം, നെസീമ, വഹാബ്. മരുമക്കള്‍: നബിയ, നാസര്‍, സാബിറ, വാഹിദ, ഇസ്മായില്‍.
യശോധര
ചെല്ലാനം: പള്ളത്തുപറമ്പില്‍ പരേതനായ രാഘവന്റെ ഭാര്യ യശോധര (76) നിര്യാതയായി. മക്കള്‍: പ്രസന്നന്‍, ദിനമണി, രാജീവ്, ഷാജികുമാര്‍, ഓമന, മീന, ലീന, ഷീന, പരേതരായ സുന്ദരേശന്‍, സാനുദേവന്‍. മരുമക്കള്‍: പ്രേമ, പ്രമീള (മുന്‍ ഗ്രാമപഞ്ചായത്തംഗം), ഇന്ദുലേഖ, സജിത, സുഷമ, സ്വര്‍ണലത, അരവിന്ദാക്ഷന്‍, സുരേഷ് ബാബു, നാരായണന്‍, മനോഹരന്‍.
മറിയം
മട്ടാഞ്ചേരി: നസ്രത്ത് കല്ലുകുളം ജങ്ഷന്‍ കുട്ടത്തിപ്പറമ്പില്‍ പരേതനായ പാപ്പി ജോണിന്റെ ഭാര്യ മറിയം (98) നിര്യാതയായി. മക്കള്‍: സന്ധ്യാഗോ (റിട്ട. വെല്‍ഫെയര്‍ ഓഫിസര്‍), സ്‌റ്റെല്ല, റെജീന (റിട്ട. അധ്യാപിക), സെബാസ്റ്റിയന്‍ (റിട്ട. ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്), ആന്റണി (റിട്ട. യൂകോ ബാങ്ക്), മേരി, പരേതയായ മാര്‍ഗരറ്റ്.
ജാസ്മിന്‍
കോതമംഗലം: നങ്ങേലിപ്പടി ഓണശേരില്‍ ബാബു മര്‍ക്കോസിന്റെ ഭാര്യയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥയുമായ ജാസ്മിന്‍ (46) നിര്യാതയായി. മകന്‍: ജോസഫ് ബാബു (വിപ്രോ, കാക്കനാട്).

