മുഹമ്മദ്കുഞ്ഞ്
ശാസ്താംകോട്ട: പോരുവഴി കമ്പലടി കുറ്റിക്കാട്ട് മേക്കതില്‍ പുത്തന്‍വീട്ടില്‍ ഐ. മുഹമ്മദ്കുഞ്ഞ് (78,റിട്ട. അധ്യാപകന്‍) നിര്യാതനായി.ഭാര്യ: പരേതയായ സുഹറാബീവി. മക്കള്‍: നസീറ, താഹിറ, നസീമ, മുഹമ്മദ്‌സ്വാലിഹ് മൗലവി (ഇമാം, ഈരാറ്റുപേട്ട പുത്തന്‍പള്ളി), സിറാജുദ്ദീന്‍ (റേഷനിങ് ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈ ഓഫിസ്, തിരുവല്ല), അബ്ദുല്‍സമദ് റഫീഖ, സഫീദ, അബ്ദുല്‍ഷുക്കൂര്‍ മൗലവി. മരുമക്കള്‍: നദീര്‍കുട്ടി (റിട്ട. അധ്യാപകന്‍), ബഷീര്‍കുട്ടി (റിട്ട. അധ്യാപകന്‍), അബ്ദുല്‍ലത്തീഫ്, അമീന, നഹ്മ, റാബിയത്ത്, ത്വാഹ , നാസര്‍ ( ഇരുവരും ദുബൈ), റംല.
സലിം
കൊല്ലം: പള്ളിത്തോട്ടം കൗമുദിനഗര്‍ ആറ്റുകാല്‍പുരയിടത്തില്‍ സലിം (58) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കള്‍: ഷിബു (ഗള്‍ഫ്), സാബു, ചിന്നു.
നടരാജന്‍
മണ്‍റോതുരുത്ത്: നെന്മേനി മണ്ണാന്റയ്യത്ത് വീട്ടില്‍ ജി. നടരാജന്‍ (79) നിര്യാതനായി. ഭാര്യ: എന്‍. ശാന്തമ്മ. മക്കള്‍: ഷാലി, ഷാജി.
ബാബുക്കുട്ടന്‍
കൊല്ലം: കൊട്ടിയം തഴുത്തല തുണ്ടില്‍ തെക്കതില്‍ ബാബുക്കുട്ടന്‍ (58) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കള്‍: രജനി, രജി. മരുമക്കള്‍: മണികണ്ഠന്‍, അനി.

