പന്തുകളിക്കിടെ യുവാവ് കുഴഞ്ഞ് വീണുമരിച്ചു

മഞ്ചേരി: ഫുട്ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണുമരിച്ചു. ആനക്കയം പുള്ളിയിലങ്ങാടി തങ്കയത്തില്‍ മുഹമ്മദിന്റെ മകന്‍ ശരീഫുല്‍ അക്ബറാണ് (32) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറോടെ പുള്ളിയിലങ്ങാടി ഗ്രൗണ്ടിലാണ് സംഭവം. ഭാര്യ: ആത്തിക്ക. മകന്‍: സല്‍മാനുല്‍ ഉവൈസ്. മാതാവ്: പരേതയായ കൗലത്ത്. സഹോദരങ്ങള്‍: അന്‍വര്‍ സാദത്ത്, ഫക്രുദ്ദീന്‍, പരേതരായ സുല്‍ഫിക്കര്‍, സൈനുല്‍ ആബിദ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.