സ്വപ്‌നസാക്ഷാത്കാരം -നാ ലി

സ്വപ്‌നസാക്ഷാത്കാരം -നാ ലി

പാരിസ്: ചരിത്രംകുറിച്ച വിജയത്തിന്റെ ആവേശത്തിലായിരുന്നു ചൈനയുടെ പ്രിയപുത്രി നാ ലി. ഫ്രഞ്ച് ഓപണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ ഫ്രാന്‍സിസ്‌ക ഷിയാവോണിനെ കീഴടക്കി ഏഷ്യയിലേക്ക് ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമെത്തിച്ച നാ ലിക്കിത് ഏറെനാളായി കൊണ്ടുനടന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരം.
'എന്റെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു. ഗ്രാന്‍ഡ്സ്ലാം നേടാനാവുമെന്ന് പലരും പറയുമായിരുന്നു. പുല്‍കോര്‍ട്ടിലോ ഹാന്‍ഡ്‌കോര്‍ട്ടിലോ അത് നേടാനാവുമെന്ന്  ഞാനും വിശ്വസിച്ചു. ഇപ്പോള്‍ കളിമണ്‍ കോര്‍ട്ടില്‍ എനിക്ക് നന്നായി കളിക്കാന്‍ കഴിഞ്ഞു. ഇവിടെ ജയിക്കുമെന്ന് ഞാന്‍ സ്വപ്‌നം കാണുകയും ചെയ്തു' -ചരിത്രനേട്ടത്തെക്കുറിച്ച് നാ ലി വാചാലയാവുന്നു.
എതിരാളിയായ ഷിയാവോണിനൊപ്പം പരിശീലിച്ചത് ഗുണകരമായി. ഇതിന് പുറമെ നിലവിലെ ചാമ്പ്യനെന്ന നിലയില്‍ അവര്‍ക്കുമേല്‍ സമ്മര്‍ദവുമുണ്ടായിരുന്നു. എന്നാല്‍, ഒന്നും നഷ്ടപ്പെടാനില്ലെന്ന നിലയില്‍ എനിക്ക് കളിക്കാന്‍ കഴിഞ്ഞു -നാ ലി പറഞ്ഞു. തന്റെ കിരീടനേട്ടം നാട്ടിലെ വളര്‍ന്നുവരുന്ന തലമുറയെ ടെന്നിസിലേക്ക് ആകര്‍ഷിക്കാന്‍ അവസരമൊരുക്കുമെന്നും ചൈനീസ് താരം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.