മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി 20, ഏകദിന ടീം ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയെ നാസിക്കിലെ ഷിര്‍ദി ക്ഷേത്രത്തില്‍ കണ്ടത് യാദൃച്ഛികമാണെന്ന് കുപ്രസിദ്ധ വാതുവെപ്പുകാരന്‍ ദീപക് റിവാചന്ദ് നാരായണി പറഞ്ഞു. ക്ഷേത്രത്തില്‍ പതിവ് ദര്‍ശനത്തിനായി ചെന്നതായിരുന്നുവെന്നും റെയ്‌നക്കുള്ള സുരക്ഷയുടെ ഭാഗമായി ക്ഷേത്ര കവാടങ്ങള്‍ അടച്ചിട്ടത് മൂലം അകത്ത് തന്നെ നില്‍ക്കേണ്ടിവരുകയായിരുന്നുവെന്നും ദീപക് പറഞ്ഞു. റെയ്‌നയെ പരിചയമില്ലെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.
മേയ് 31നാണ് നാസിക്കിലെ ഷിര്‍ദി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ റെയ്‌നയുടെ സംഘത്തോടൊപ്പം ദീപക് ഷിര്‍ദി എന്ന ദീപക് റിവാചന്ദ് നാരായണിയെ കണ്ടത്്. വിന്‍ഡീസിലേക്ക് പുറപ്പെടും മുമ്പായിരുന്നു ഇത്. ക്രിക്കറ്റ് വാതുവെപ്പ് കേസില്‍ മൂന്നുതവണ അറസ്റ്റിലായ ദീപക് മുംബൈ ക്രൈംബ്രാഞ്ചിന്റെ നോട്ടപ്പുള്ളിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍