വേങ്ങര: കച്ചേരിപ്പടി ജവാന്‍ കോളനി റോഡില്‍ തുഷാരത്തില്‍ പി.സി. ചന്ദ്രശേഖരന്‍ എന്ന മനോഹരന്‍ (40) ശനിയാഴ്ച രാത്രി ഉറക്കത്തില്‍ മൂര്‍ഖന്റെ കടിയേറ്റുമരിച്ചു. തേച്ചുമിനുക്കിയ ചമരും ടൈല്‍ പതിച്ച തറയുമുള്ള വീട്ടിലെ ബെഡില്‍നിന്നാണ് പാമ്പിന്റെ കടിയേറ്റത്. ആദ്യം നിസ്സാരമായി കണ്ടെങ്കിലും പിന്നീട് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ബന്ധുക്കളില്‍ ചിലരുടെ പ്രേരണയെത്തുടര്‍ന്ന് രാവിലെ എട്ടോടെ പരിശോധനക്കായി പോത്തുകല്ലിലെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും മരണം നേരത്തെ സംഭവിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ആഭരണത്തൊഴിലാളിയായിരുന്ന മനോഹരന്‍ പിന്നീട് പെയ്ന്റിങ് ജോലി ചെയ്ത് ജീവിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറിന് സ്വദേശമായ നിലമ്പൂര്‍ പോത്തുകല്ല് പുല്ലാനൂര്‍ ചക്കിങ്ങല്‍തൊടി തറവാട്ടിലേക്ക് കൊണ്ടുപോയി 12 മണിക്ക് സംസ്‌കരിക്കും. പോത്തുകല്ല് പുല്ലാനൂര്‍ ചക്കിങ്ങല്‍തൊടി വേലായുധനാണ് പിതാവ്. മാതാവ്: കമലാക്ഷി. ഭാര്യ: ശോഭ. മക്കള്‍: ഹരിത, ഹരിഷ്മ, ഹിരോഷ്. സഹോദരങ്ങള്‍: ഹരിഹരപ്രസാദ്, പവിത്രന്‍, സുഗതന്‍, പ്രജീഷ്, അഭിലാഷ്, സ്വപ്‌ന, ധന്യ, സംഗീത.


നിങ്ങളുടെ അഭിപ്രായങ്ങള്‍