ബൈക്കില്‍ ജീപ്പിടിച്ച് യുവാവ് മരിച്ചു

നരിക്കുനി: ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവിനെ സന്ദര്‍ശിക്കാന്‍ ബൈക്കില്‍ ഭാര്യയോടൊപ്പം യാത്രചെയ്ത യുവാവ് ജീപ്പിടിച്ച് മരിച്ചു. ഇടുക്കപ്പാറ ഗെയ്റ്റ് ബസാര്‍ നോക്കഞ്ചേരി പൊയില്‍ സതീഷ് (31) ആണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ വെസ്റ്റ്ഹില്‍ ചുങ്കത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മരിച്ചത്. ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മയെ കാണാനാണ് സതീഷ് വെസ്റ്റ്ഹില്ലിലെത്തിയത്. ഭാര്യ സ്വപ്‌നയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോഹിതാക്ഷന്‍-വസന്ത ദമ്പതികളുടെ മകനാണ്. മക്കള്‍: അനുരഞ്ജ്, ശ്രീലക്ഷ്മി. സഹോദരന്‍: സന്തോഷ്‌കുമാര്‍ (ജില്ലാ കോടതി, കോഴിക്കോട്).


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.