വ്യാജ ഡോക്ടറും ഭര്‍ത്താവും പിടിയില്‍

ചെര്‍പ്പുളശ്ശേരി: നാല് വര്‍ഷത്തോളമായി വെള്ളിനേഴി-കുളക്കാട്ട് പ്രാക്ടീസ് നടത്തിവന്ന വ്യാജ വനിതാ ഡോക്ടര്‍ പിടിയിലായി. കുളക്കാട് അരുണാജല നിവാസില്‍ രാമദാസിന്റെ ഭാര്യ ദീപ്തിയാണ് (28) ഞായറാഴ്ച ഉച്ചക്ക് പിടിയിലായത്. രണ്ട് വര്‍ഷമായി ചെര്‍പ്പുളശ്ശേരി പൊലീസും സ്‌പെഷല്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രാക്ടീസ് നടത്തുന്ന വീട്ടില്‍ റെയ്ഡ് നടത്തൂകയായിരുന്നു.
നാച്ചറോപ്പതിയില്‍ കണ്‍സള്‍ട്ടിങ് ഫിസിഷ്യന്‍ എന്ന ബോര്‍ഡ് വെച്ചാണ് പരിശോധന നടത്തിയിരുന്നത്. ഭര്‍ത്താവായ രാമദാസ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ചില പ്രാദേശിക പത്രങ്ങളില്‍ നാച്ചറോപ്പതിയില്‍ മലയാളിക്ക് അമേരിക്കയില്‍ നിന്ന് ഡോക്ടറേറ്റ് എന്ന് കാണിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ദീപ്തിക്ക് പാസ്‌പോര്‍ട്ട്‌പോലുമില്ലെന്ന് പൊലീസ് പറഞ്ഞു.
വ്യാജ മരുന്നുകള്‍ നല്‍കി അമിതമായ ഫീസ് രോഗികളില്‍നിന്ന് ഈടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ദീപ്തിയെയും ഭര്‍ത്താവ് രാമദാസിനേയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തതായി ചെര്‍പ്പുളശ്ശേരി സി.ഐ  ഇ. സുനില്‍കുമാറും എസ്.ഐ ദീപകുമാറും അറിയിച്ചു.  ഇരുവരെയും തിങ്കളാഴ്ച ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കും.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.