ട്രിപളി: നാറ്റോയുടെ കടുത്ത വ്യോമാക്രമണത്തില്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപളി നടുങ്ങി വിറക്കുന്നതിനിടെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി വില്യം ഹേഗ് പ്രക്ഷോഭകരുടെ ആസ്ഥാനമായ ബെന്‍ഗാസി പട്ടണം സന്ദര്‍ശിച്ചു.
തലസ്ഥാന നഗരിയിലും സമീപപ്രദേശങ്ങളിലും നാറ്റോയുടെ സൈനിക ഹെലികോപ്ടറുകള്‍ ബോംബ് വര്‍ഷിക്കുന്നതിന്റെ കനത്ത ശബ്ദം വിദൂര ദിക്കുകളില്‍പോലും ശ്രവിക്കാന്‍ കഴിഞ്ഞതായി മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു.
അതിനിടെ ബെന്‍ഗാസിയിലെത്തിയ ബ്രിട്ടീഷ് മന്ത്രി ഹേഗ് പ്രക്ഷോഭകരുമായി സംഭാഷണം നടത്തി. ലിബിയന്‍ ജനതക്കും പ്രക്ഷോഭകാരികള്‍ക്കും തുറന്ന പിന്തുണ നല്‍കുന്നു എന്ന വസ്തുത ലോകത്തിന് കാണിക്കാന്‍ കൂടിയാണ് തന്റെ സന്ദര്‍ശനമെന്ന് ഹേഗ് പ്രസ്താവിച്ചു. പ്രക്ഷോഭകര്‍ രൂപംനല്‍കിയ ഇടക്കാല ഭരണ കൗണ്‍സിലിന് മാത്രമേ ലിബിയയില്‍ ഭരണം നടത്താന്‍ ഇപ്പോള്‍ അധികാരമുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖദ്ദാഫി ഉടന്‍ സ്ഥാനമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടക്കാല ഭരണ കൗണ്‍സില്‍ അധ്യക്ഷന്‍ മുസ്തഫ ജലീലിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭകര്‍ ബ്രിട്ടീഷ് മന്ത്രിയുമായി സംഭാഷണം നടത്തിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍