ക്വാലാലംപുര്‍: ഭര്‍ത്താക്കന്മാരുടെ അപഥസഞ്ചാരമൊഴിവാക്കാനുള്ള മികച്ച മാര്‍ഗം വീടുകളില്‍ അവര്‍ക്ക് പൂര്‍ണ സംതൃപ്തി പകരുക എന്ന മുദ്രാവാക്യവുമായി മലേഷ്യയിലെ ഒബീഡിയന്റ് വൈവ്‌സ് ക്ലബ് പ്രചാരണംതുടങ്ങി. ഭാര്യമാര്‍ മതകാര്യങ്ങളിലും പെരുമാറ്റകാര്യത്തിലും മാത്രം സുശീലകളായാല്‍ മതിയാകില്ല. ശയനമുറിയിലും മികവ് പ്രകടിപ്പിക്കണമെന്നും 800 കുടുംബങ്ങളുള്ള ഈ ക്ലബ് സ്ത്രീകളെ ഉപദേശിക്കുന്നു.
ഭര്‍ത്താവിനെ സംതൃപ്തനാക്കുന്നതിനുള്ള വഴികള്‍ വിശദീകരിക്കുന്ന ക്ലാസുകള്‍, ദമ്പതികള്‍ക്കുള്ള സാന്ത്വന ക്ലാസുകള്‍ തുടങ്ങിയവയും ക്ലബിന്റെ സേവനങ്ങളായി മാറിയിട്ടുണ്ട്. 15 വര്‍ഷമായി ഡോക്ടറായി സേവനമനുഷ്ടിക്കുന്ന റുഹയ്യ മുഹമ്മദാണ് ക്ലബിന്റെ അമരക്കാരി.


നിങ്ങളുടെ അഭിപ്രായങ്ങള്‍