മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പരീക്ഷാ ചോദ്യം ചോര്‍ന്നതായി സംശയം
Thursday, July 29, 2010
ഒരു കാഷ്യര്‍, ഏഴ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ സ്ഥിരം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചതും പരീക്ഷ നടത്തിയതും. ആരോഗ്യമന്ത്രിയുടെ ഗണ്‍മാന്റെ ഭാര്യയടക്കം റാങ്ക്‌ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ഇവരിപ്പോള്‍. കോര്‍പറേഷനില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരൊക്കെ സ്ഥിരം നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് പെട്ടെന്ന് തിരിച്ചറിയാത്ത വിധം ഇവരുടെ പേരുകള്‍ തുടര്‍ച്ചയായി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കൂടിക്കാഴ്ചയിലെ മാര്‍ക്ക് കൂടിയാകുമ്പോള്‍ ഇവര്‍ക്കൊക്കെ നിയമനം കിട്ടുമെന്ന് പറയുന്നു. പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നില്ലെന്നും പറയുന്നു. തൈക്കാട്ടുള്ള ആരോഗ്യ വകുപ്പിന്റെ പരിശീലന കേന്ദ്രത്തിലായിരുന്നു പരീക്ഷ. പരീക്ഷക്കുണ്ടായിരുന്ന ചിലരുടെ അടുത്ത ബന്ധുക്കള്‍ പരീക്ഷാ നടത്തിപ്പിന് ഉണ്ടായിരുന്നതായും പറയുന്നു. |
പുതിയ വാര്‍ത്തകള്‍ |