പുയേഹു പൊട്ടിത്തെറിച്ചു; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

സാന്റിയാഗോ: അര നൂറ്റാണ്ടിന് ശേഷം പുയേഹു അഗ്‌നിപര്‍വതം വീണ്ടും കോപിച്ചപ്പോള്‍ സമീപ പ്രദേശത്തുനിന്ന് നാലായിരം പേരെ ചിലിയന്‍ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് 870 കി.മീ അകലെയാണ് പുയേഹു. വിമാനത്താവളവും  അര്‍ജന്റീന അതിര്‍ത്തിയും അടച്ചിട്ടുകഴിഞ്ഞു. പുയേഹുവിന്റെ പുകപടലങ്ങള്‍ അര്‍ജന്റീന വരെ എത്തിച്ചേര്‍ന്നിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.