ഫ്രഞ്ച് ക്ഷണത്തിന് ഫലസ്തീനില്‍ അനുകൂല മറുപടി

റാമല്ല: പശ്ചിമേഷ്യന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനം വിളിക്കാനുള്ള ഫ്രഞ്ച് തീരുമാനം ഫലസ്തീന്‍ സ്വാഗതം ചെയ്തു.
സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് നബീല്‍ അബൂ റദ്‌ന അറിയിച്ചു.  എന്നാല്‍, ഇസ്രായേല്‍ അധികൃതര്‍ ഇനിയും പ്രതികരണം അറിയിച്ചിട്ടില്ല. ഫ്രഞ്ച് വിദേശകാര്യ മന്ത്രി അലന്‍ ജുപ്പെ ഈയാഴ്ച മേഖല സന്ദര്‍ശിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.