വളരെ കരുതലോടെ നീങ്ങിയാല്‍ തന്നെ അപകടപ്പെടാനിടയുള്ള വിധം നേരിയ ഭൂരിപക്ഷത്തില്‍ നീങ്ങുന്ന യു.ഡി.എഫ് മന്ത്രിസഭയെ വളരെ ഐക്യത്തോടെ സധൈര്യം നയിക്കാന്‍ തന്‍േറടം കാണിക്കേണ്ട കെ.പി.സി.സി പ്രസിഡന്റു കൂടിയായ രമേശ് ചെന്നിത്തല മുഖ്യസ്ഥാനം ഇല്ലെന്നായപ്പോള്‍ താന്‍ ഇനി മന്ത്രിസഭയിലേക്കേ ഇല്ലെന്ന് പറഞ്ഞ് നടത്തിയ 'സ്ഥാനത്യാഗം' ഈ മുന്നണിയുടെ നന്മക്ക് വേണ്ടിയല്ലെന്നും കെട്ടുറപ്പ് പൊളിക്കാനുള്ള ആഹ്വാനമാണെന്നും ആര്‍ക്കാണറിയാത്തത്. സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ ദല്‍ഹിയിലെത്തി അട്ടിമറിക്കു ശ്രമിച്ചു എന്ന ആക്ഷേപം ശരിവെക്കുന്നതായിപ്പോയി രമേശിന്റെ പിടിവാശിയോടെയുള്ള ഈ പിന്മാറ്റം. കലഹിക്കാന്‍ നേതൃത്വം കൊടുത്ത കിങ്‌മേക്കര്‍ കെ. കരുണാകരന്റെ പാഠം ചെന്നിത്തല ഓര്‍ക്കുന്നത് നന്നായിരിക്കും.
കുഞ്ഞഹമ്മദ്, പട്ടാമ്പി


നിങ്ങളുടെ അഭിപ്രായങ്ങള്‍