റിയാലിറ്റിഷോയും എസ്.എം.എസ് വോട്ടും

ചില ദിവസം സന്ധ്യാസമയങ്ങളില്‍ വീട്ടമ്മമാരെ കണ്ണീരിന്റെ പ്രവാഹത്തിലേക്ക് തുറന്നുവിട്ട് അരങ്ങ് തകര്‍ക്കുന്ന റിയാലിറ്റി മാമാങ്കത്തിലെ അണിയറ രഹസ്യമെന്താണ്?
സ്ഥാനാര്‍ഥികളെ പോലെ 'എസ്.എം.എസ് വോട്ട്' ചോദിക്കുന്ന 'റിയാലിറ്റി' മത്സരാര്‍ഥികള്‍ക്ക് ഒരു മാസം മുമ്പ് ഷൂട്ടിങ് കഴിഞ്ഞ പരിപാടി സംപ്രേഷണംചെയ്യുന്ന ദിവസം കാണികള്‍ എസ്.എം.എസ് അയച്ചിട്ടെന്താണ് പ്രയോജനം. ഓരോ എസ്.എം.എസിനും മൂന്നോ നാലോ രൂപയാണ് കമ്പനിക്കാര്‍ ഈടാക്കുന്നത്, അതില്‍നിന്ന് നല്ലൊരു പങ്കാണ് 'റിയാലിറ്റീഷ്യ'ന്മാരുടെ  പോക്കറ്റിലാവുന്നത്. ഇപ്പോള്‍ മനസ്സിലാക്കാം 40 ലക്ഷം രൂപയുടെ ഫ്‌ളാറ്റും കാറുമൊന്നും ഈ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ കാര്യമൊന്നുമല്ലെന്ന്.
കേവല ബുദ്ധികൊണ്ട് ചിന്തിച്ചാല്‍ മനസ്സിലാക്കാം, ഇനി കരയുന്നതിനു മുമ്പ് അല്‍പം ചിരിക്കാം, കരഞ്ഞതിനുശേഷവും!
ടി.എന്‍. ഷബീര്‍,
മുലയന്‍കാവ്, പട്ടാമ്പി


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.