'സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം'

കണ്ണൂര്‍: കേരളത്തിലെ സ്വകാര്യബസ് വ്യവസായത്തെയും അതില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് കണ്ണൂരില്‍ ചേര്‍ന്ന ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ രൂപവത്കരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.ഡബ്ല്യു.എഫ് സംസ്ഥാന പ്രസിഡന്റ് പി. ഉണ്ണി അധ്യക്ഷത വഹിച്ചു.
പി. ഉണ്ണി, കെ.വി. ഹരിദാസ്, കെ.പി. സഹദേവന്‍, അഡ്വ. പി. രാഘവന്‍, പി.വി. കൃഷ്ണന്‍, പട്ടം പി. വാമദേവന്‍, കെ.എ. ചാക്കോച്ചന്‍, പി.ജെ. വര്‍ഗീസ്, കെ.എം. ബാബു, ടി. ബാലന്‍ നായര്‍, ടി. വേണുഗോപാല്‍, മലയാലപ്പുഴ മോഹനന്‍, ടി.പി. ശ്രീധരന്‍, കാറ്റാടി കുമാരന്‍, എം.എസ്. സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു. പി. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ പെട്രോളിയം നയം തിരുത്തുക, പൊതുവാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭ്യമാക്കുക, മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, ജോലിസമയം മാസത്തില്‍ 208 മണിക്കൂറായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
ഭാരവാഹികള്‍: അഡ്വ. പി. രാഘവന്‍ (പ്രസി.), പി. ഉണ്ണി, കെ.എ. ചാക്കോച്ചന്‍, പി.ജെ. വര്‍ഗീസ്, പട്ടം പി. വാമദേവന്‍, കെ.എം. ബാബു (വൈ. പ്രസി.), പി.വി. കൃഷ്ണന്‍ (ജന. സെക്ര.), എം.എസ്. സ്‌കറിയ, ടി. ബാലന്‍ നായര്‍, ടി. വേണുഗോപാല്‍, മലയാലപ്പുഴ മോഹനന്‍, കെ. ജയരാജന്‍ (സെക്ര.), എം.കെ. ഗോപി (ട്രഷറര്‍).


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.