കോട്ടയം: ട്രെയിന്‍ യാത്രികരെ മയക്കി 2.90 ലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ന്നതായി പരാതി. കെ.കെ. എക്‌സ്‌പ്രസില്‍ മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപം ജൂണ്‍ രണ്ടിനാണ് സംഭവം. ഇത് സംബന്ധിച്ച് കുമളി സ്വദേശി റോയി ജോസഫ് കോട്ടയം റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.
17 പവന്‍ ആഭരണവും മൊബൈല്‍ഫോണും കാമറയുമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. റോയിയും കുടുംബാംഗങ്ങളായ അഞ്ച് പേരും രണ്ടിന് ദല്‍ഹിയില്‍നിന്നാണ് കെ.കെ.എക്‌സ്‌പ്രസില്‍ കയറിയത്. ഇടക്ക് മയങ്ങിപ്പോയ ഇവര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ ഗ്വാളിയറില്‍ എത്തിയിരുന്നു. അപ്പോഴാണ് വസ്തുക്കള്‍ മോഷണം പോയതായി അറിഞ്ഞത്. തുടര്‍ന്ന് ഗ്വാളിയോര്‍ റെയില്‍വെസ്‌റ്റേഷനില്‍ പരാതി നല്‍കി. നാലിന് രാത്രി കോട്ടയത്ത് എത്തിയപ്പോള്‍ റെയില്‍വേ പൊലീസിലും പരാതി നല്‍കി.
മയക്കത്തിനിടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടുവെന്ന് ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഉച്ചയൂണിന് ശേഷം മയങ്ങിപ്പോയ ഇവരുടെ മുഖത്ത് ആരോ രാസവസ്തു സ്‌പ്രേ ചെയ്തുവെന്നാണ് സംശയിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷിക്കണമെന്നുമുള്ള നിലപാടിലാണ് റെയില്‍വേ പൊലീസ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍