പയ്യന്നൂര്‍: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാനായിയിലെ പരേതനായ കുറ്റിയാടന്‍ കുഞ്ഞിരാമന്റെ മകള്‍ മുത്തത്ത്യന്‍ വീട്ടില്‍ സുലോചന (28) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
രണ്ടുദിവസം മുമ്പാണ് വീട്ടില്‍വെച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സുലോചനയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിവാഹിതയാണ്. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങള്‍: ചന്ദ്രന്‍, രാമകൃഷ്ണന്‍ (കോറോം സര്‍വീസ് സഹകരണ ബാങ്ക്), മഹേഷ്, ചന്ദ്രമതി.


നിങ്ങളുടെ അഭിപ്രായങ്ങള്‍