കലാലയസ്മരണ പുതുക്കാന്‍ 'ക്ലാസ്‌മേറ്റ്‌സ്' ഒത്തുകൂടി

കൊല്ലം: പോയകാല സ്മരണകളുമായി 'ക്ലാസ്‌മേറ്റ്‌സു'കള്‍ വീണ്ടും ഒത്തുകൂടി. പാട്ടും ചിരിയും കുശലം പറച്ചിലും ഓര്‍മ പങ്കുവെക്കലുമായി ഞായറാഴ്ച പകല്‍ അവര്‍ ചെലവിട്ടു.
ഫാത്തിമാ മാതാ നാഷനല്‍ കോളജിലെ 1987-90 ബാച്ചിലെ സഹപാഠികളാണ് ഒത്തുകൂടിയത്. ജെയിംസ് ആല്‍ബര്‍ട്ടിന്റെ സാന്നിധ്യം ഇത്തവണയുമുണ്ടായിരുന്നു. തിരക്കിനിടയില്‍ നിന്നാണ് 'ക്ലാസ്‌മേറ്റ്‌സ്' സിനിമയുടെ കഥാകാരന്‍ പഴയകൂട്ടുകാരുമായി സ്‌നേഹം പങ്കുവെക്കാനെത്തിയത്. മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമയുടെ തിരക്കഥയാണ് ഇപ്പോള്‍ ജെയിംസ് ഇപ്പോള്‍ ഒരുക്കുന്നത്.
അടുത്തിടെ വിടപറഞ്ഞ കര്‍ക്കശക്കാരനായ പ്രിന്‍സിപ്പല്‍  റിച്ചാര്‍ഡ് അച്ചന്റെ സ്മരണയില്‍ മൗനപ്രാര്‍ഥനയോടെയാണ് സംഗമത്തിന് തുടക്കമായത്. കോളജിയേറ്റ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ബാബു സംഗമം ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ പോള്‍ സേവ്യര്‍, പൂര്‍വവിദ്യാര്‍ഥിയും 'കാണാക്കുയില്‍' സീരിയല്‍ രചയിതാവുമായ അഡ്വ. സി.ആര്‍. അജയന്‍, കെ.വി ജോര്‍ജ്കുട്ടി, തോമസുകുട്ടി എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.