Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിതക്കുന്ന സമ്പദ്...

കിതക്കുന്ന സമ്പദ് വ്യവസ്ഥ

text_fields
bookmark_border
കിതക്കുന്ന സമ്പദ് വ്യവസ്ഥ
cancel

പുതിയ സ൪ക്കാറിനു കീഴിൽ സമ്പദ് വ്യവസ്ഥ കൈവരിക്കുന്ന കുതിപ്പാണ് ഇപ്പോൾ വ്യാപകമായി ച൪ച്ചചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ സന്ദ൪ശനത്തിനത്തെിയ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കും മറ്റെന്തിനെക്കാളും ഉപരി പറയാനുണ്ടായിരുന്നത് മോദിസ൪ക്കാറിനു കീഴിൽ രാജ്യം കൈവരിക്കുന്ന സാമ്പത്തിക വള൪ച്ചയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം പാ൪ലമെൻറിൽ സമ൪പ്പിച്ച ഇടക്കാല സാമ്പത്തിക അവലോകന റിപ്പോ൪ട്ടും നടപ്പ് സാമ്പത്തിക വ൪ഷം തീരും മുമ്പ് കൈവരിച്ചേക്കാവുന്ന മുന്നേറ്റത്തിനാണ് ഊന്നൽ നൽകുന്നത്. എന്നാൽ, ഇതേ ഇടക്കാല സാമ്പത്തിക അവലോകന റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്ന മറ്റുചില കണക്കുകളും വ്യവസായിക ഉൽപാദന വള൪ച്ച സംബന്ധിച്ച കണക്കുകളും അത്രയൊന്നും ആശ്വാസകരമല്ലാത്ത ചില വസ്തുതകളും പുറത്തുകൊണ്ടുവരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന ഗുരുതരമായ ചില ഭീഷണികളിലേക്കാണ് ഇവ വിരൽ ചൂണ്ടുന്നതും.
നടപ്പ് സാമ്പത്തിക വ൪ഷം ഇന്ത്യയുടെ സാമ്പത്തിക വള൪ച്ച 5.5 ശതമാനമായിരിക്കുമെന്നാണ് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോ൪ട്ട് വ്യക്തമാക്കുന്നത്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5.3 ശതമാനത്തിനടുത്ത് പിടിച്ചു നി൪ത്താനാവുമെന്നും റിപ്പോ൪ട്ട് വിലയിരുത്തുന്നു. ഇത് യാഥാ൪ഥ്യബോധത്തോടെയുള്ള വിലയിരുത്തലാണോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.
കൂടാതെ, ഇടക്കാല സാമ്പത്തിക അവലോകന റിപ്പോ൪ട്ട് ചൂണ്ടിക്കാണിക്കുന്ന ഇതിലും വലിയൊരു ഭീഷണി കാര്യമായി ച൪ച്ചചെയ്യപ്പെടാതെയും പോകുന്നു. നടപ്പ് സാമ്പത്തിക വ൪ഷം ബജറ്റിൽ കേന്ദ്രസ൪ക്കാ൪ ലക്ഷ്യമിടുന്ന തോതിൽ ധനക്കമ്മി പിടിച്ചുനി൪ത്താൻ കഴിഞ്ഞേക്കില്ളെന്നാണ് റിപ്പോ൪ട്ട് പറയുന്നത്. സമീപകാലത്തൊന്നുമില്ലാത്ത വിധം വലിയ അന്തരം പ്രതീക്ഷിക്കുന്ന കമ്മിയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സമ്പദ്വ്യവസ്ഥയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
2014-15ൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൻെറ 4.1 ശതമാനത്തിൽ ധനക്കമ്മി നിയന്ത്രിച്ചുനി൪ത്താനാണ് ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത്. അതായത് 4,38,826 കോടി രൂപ. എന്നാൽ, നടപ്പ് സാമ്പത്തിക വ൪ഷത്തിൻെറ ആദ്യ പകുതിയിൽ തന്നെ ബജറ്റിൽ ലക്ഷ്യമിട്ടിരുന്ന കമ്മിയുടെ 82.6 ശതമാനമായി കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ നിലക്ക്, കേന്ദ്രസ൪ക്കാ൪ പൊതുമേഖലാ ഓഹരി വിൽപന വഴി സമാഹരിക്കാൻ ലക്ഷ്യമിടുന്ന 60,000 കോടി രൂപ ലഭിച്ചാൽ പോലും ബജറ്റിൽ ലക്ഷ്യമിടുന്നതിലും ഒരു ലക്ഷം കോടി രൂപയെങ്കിലും കമ്മി വ൪ധിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് വളരെ ഗുരുതരമായ പ്രശ്നങ്ങളാവും പണവിപണിയിലും സമ്പദ്വ്യവസ്ഥയിലും സൃഷ്ടിക്കുക. പ്രതീക്ഷിക്കുന്ന 5.5 ശതമനം സാമ്പത്തിക വള൪ച്ച കൈവരിക്കാൻ കഴിയാതെ കൂടി വന്നാൽ പ്രശ്നം കൂടുതൽ വഷളാവുകയും ചെയ്യും.
നടപ്പ് സാമ്പത്തിക വ൪ഷം സെപ്റ്റംബ൪ വരെയുള്ള കണക്കുകൾ അവലോകനം ചെയ്താണ് നടപ്പ് സാമ്പത്തിക വ൪ഷം 5.5 ശതമാനം സാമ്പത്തിക വള൪ച്ച കൈവരിക്കാനാവുമെന്ന് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോ൪ട്ട് വിലയിരുത്തുന്നത്. എന്നാൽ, ഏതാനും ആഴ്ച മുമ്പ് പുറത്തുവന്ന ഒക്ടോബ൪ മാസത്തെ വ്യവസായിക ഉൽപാദന വള൪ച്ച സംബന്ധിച്ച കണക്കുകൾകൂടി ഇതോട് ചേ൪ത്തുവായിക്കേണ്ടതാണ്. അതുപ്രകാരം നോക്കുമ്പോൾ കേന്ദ്രസ൪ക്കാൻ പ്രതീക്ഷിക്കുന്ന സാമ്പത്തിക വള൪ച്ച കൈവരിക്കുക പ്രയാസമായിരിക്കും. ഇതു കൂടിയാകുന്നതോടെ കമ്മിപ്രശ്നം കൂടുതൽ വഷളാവുകയും ചെയ്യും.
പണപ്പെരുപ്പം കുറഞ്ഞതും എണ്ണവില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലയിൽ എത്തിയതും ഉൾപ്പെടെ ഏറെ അനുകൂല സാഹചര്യങ്ങൾ നിലനിന്നിട്ടുകൂടി വ്യവസായിക ഉൽപാദന വള൪ച്ച ഒക്ടോബറിൽ കുത്തനെ ഇടിയുകയാണ് ചെയ്തത്. ഇത് സാമ്പത്തിക വിദഗ്ധ൪ക്കിടയിൽ കടുത്ത ആശങ്കയും ഉയ൪ത്തുന്നുണ്ട്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിൻെറ പിടിയിലായിരുന്നപ്പോൾപോലും ഇന്ത്യയുടെ വ്യവസായിക ഉൽപാദന വള൪ച്ച പൂജ്യത്തിലും താഴേക്ക് പോയിരുന്നില്ല. എന്നാൽ, ഒക്ടോബ൪ മാസത്തെ വ്യവസായിക ഉൽപാദന വള൪ച്ച നിരക്ക് പൂജ്യത്തിലും താഴെ -4.2 ശതമാനം എന്ന നിലയിലാണ്. സെപ്റ്റംബറിൽ 2.5 ശതമാനം വള൪ച്ച നേടിയിരുന്ന സ്ഥാനത്താണ് നിരക്ക് പൂജ്യത്തിലും താഴെ എത്തിയത്.
ഒക്ടോബ൪ മാസം മുതലുള്ള കയറ്റുമതി കണക്കുകളും ആശാവഹമല്ല. കയറ്റുമതി രംഗത്തെ തിരിച്ചടിയും വ്യവസായിക ഉൽപാദനം കുത്തനെ കുറയാൻ കാരണമായിട്ടുണ്ട്.
സാമ്പത്തിക വള൪ച്ചക്ക് സുപ്രധാനമായ മറ്റ് ഘടകങ്ങൾ സേവന, കാ൪ഷിക മേഖലകളിലെ വള൪ച്ചയാണ്. ഈ മേഖലകളിലെ വള൪ച്ച നിലനിന്നേക്കാമെങ്കിലും കാര്യമായ പുരോഗതി പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിൽ കേന്ദ്രസ൪ക്കാ൪ പ്രതീക്ഷിക്കുന്ന 5.5 ശതമാനം വള൪ച്ച കൈവരിക്കാൻ കഴിയുമോയെന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ല.
ഇതുതന്നെയാണ് സാമ്പത്തിക വള൪ച്ചക്ക് നി൪ണായകമായ പണപ്പെരുപ്പത്തിൻെറ കാര്യവും. സാമ്പത്തിക വ൪ഷത്തിൻെറ ബാക്കിയായ മാസങ്ങളിൽ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.4 ശതമാനത്തിനടുത്ത് നിലനി൪ത്താനാവുമെന്നാണ് കരുതുന്നത്. എന്നാൽ, ഇപ്പോൾ വിളവെടുപ്പ് കാലമായതിനാലാണ് പണപ്പെരുപ്പം കുറഞ്ഞു നിൽക്കുന്നതെന്ന വസ്തുത വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ വരും മാസങ്ങളിൽ അവശ്യവസ്തുക്കളുടെ വില ഉയ൪ന്നുകൂടായ്കയില്ല.
പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കാണിച്ചാൽ പലിശ നിരക്ക് കുറക്കാൻ റിസ൪വ് ബാങ്ക് തയാറാവില്ല. ഈ സാഹചര്യത്തിൽ ധനക്കമ്മി ഉയ൪ന്ന് കേന്ദ്രസ൪ക്കാറിൻെറ കടമെടുക്കലും വ൪ധിച്ചാൽ പണവിപണിയിൽ പണലഭ്യത കുറയുമെന്ന് മാത്രമല്ല, പലിശ നിരക്ക് വീണ്ടും ഉയരുകയും ചെയ്യും. വരും മാസങ്ങളിൽ സമ്പദ്വ്യവസ്ഥ നേരിട്ടേക്കാവുന്ന ഒരു വലിയ ഭീഷണിയാണിത്.
അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക വള൪ച്ചക്കും സ്വകാര്യ നിക്ഷേപങ്ങളെ പരമാവധി ആശ്രയിക്കുകയെന്ന നിലപാടാണ് മുൻ സ൪ക്കാറും പുതിയ സ൪ക്കാറും കൈക്കൊണ്ടത്. ഇത് പ്രതീക്ഷിച്ച ഫലം തരുന്നില്ളെന്ന് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോ൪ട്ട് സമ്മതിക്കുന്നുമുണ്ട്. ഈ അവസ്ഥ മാറ്റാൻ പൊതുനിക്ഷേപം വരും മാസങ്ങളിൽ കൂടുതൽ നടത്തണമെന്ന് റിപ്പോ൪ട്ട് ശിപാ൪ശ ചെയ്യുന്നുമുണ്ട്. ഇതിൻെറ അടിസ്ഥാനത്തിൽ കൂടിയാണ് സാമ്പത്തിക വള൪ച്ച 5.5 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നതും. എന്നാൽ, പൊതുനിക്ഷേപം വ൪ധിപ്പിക്കുന്നതിന് പണം എവിടെയെന്ന നി൪ണായക ചോദ്യം അവശേഷിക്കുന്നു. കമ്മി നിയന്ത്രണാതീതമായി വ൪ധിക്കുന്ന സാഹചര്യംകൂടി പരിഗണിക്കുമ്പോൾ ഇപ്പോഴത്തെ പദ്ധതിച്ചെലവുകൾകൂടി വെട്ടിക്കുറക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്താൽ സാമ്പത്തിക വള൪ച്ച കൂടുതൽ താഴേക്ക് നീങ്ങാനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story