Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവീരോചിതം ഇന്ത്യ

വീരോചിതം ഇന്ത്യ

text_fields
bookmark_border
വീരോചിതം ഇന്ത്യ
cancel

മെൽബൺ: മധ്യനിരയിൽ താങ്ങായ വിരാട് കോഹ്ലിയുടെയും അജിൻക്യ രഹാനെയുടെയും തക൪പ്പൻ റെക്കോഡ് കൂട്ടുകെട്ടിന് പിന്നാലെ, വിക്കറ്റുകൾ കളഞ്ഞുകുളിച്ച ഇന്ത്യൻ നിര ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൻെറ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാൻ പൊരുതുന്നു. മൂന്നാം ദിനം കളി നി൪ത്തുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 462 റൺസ് എന്നനിലയിലാണ് ഇന്ത്യ. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 530 റൺസിനൊപ്പമത്തൊൻ ഇന്ത്യക്കിനി 68 റൺസ് കൂടി വേണം. നാലാം വിക്കറ്റിൽ കോഹ്ലിയും രഹാനെയും സെഞ്ച്വറി പ്രകടനങ്ങൾക്കൊപ്പം ഒത്തുചേ൪ന്നുയ൪ത്തിയ 262 റൺസ് കൂട്ടുകെട്ടാണ് മൂന്നാം ദിനത്തിൽ കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. കോഹ്ലി 169 റൺസ് നേടിയപ്പോൾ രഹാനെ 147 റൺസെടുത്തു. കോഹ്ലി ഒമ്പതാം സെഞ്ച്വറിയും ടെസ്റ്റിൽ കരിയറിലെ മികച്ച സ്കോറും സ്വന്തമാക്കിയപ്പോൾ രഹാനെക്കിത് മൂന്നാം സെഞ്ച്വറിയും ഉയ൪ന്ന സ്കോറുമാണ്. എന്നാൽ, പിന്നാലെ എത്തിയവ൪ക്ക് ‘ഒഴുക്കിനൊപ്പം നീന്താൻ’ കഴിയാതെ വന്നതോടെ നാലിന് 409 റൺസ് എന്നനിലയിൽനിന്ന് എട്ടിന് 462 റൺസിലേക്ക് ഇന്ത്യ വീണു. സ്കോ൪: ആസ്ട്രേലിയ 530ന് പുറത്ത്, ഇന്ത്യ എട്ടിന് 462.

കഴിഞ്ഞ 10 വ൪ഷത്തിനിടയിൽ ഏഷ്യക്കു പുറത്ത് ഒരു ഇന്ത്യൻ കൂട്ടുകെട്ട് നേടുന്ന ഏറ്റവും ഉയ൪ന്ന സ്കോറാണ് കോഹ്ലിയും രഹാനെയും അടിച്ചെടുത്തത്. കൂടാതെ ഏഷ്യക്ക് പുറത്ത് ഏതൊരു വിക്കറ്റിലും ഇന്ത്യൻ താരങ്ങൾ ഉയ൪ത്തിയ 250 റൺസിന് മുകളിലുള്ള നാലാമത്തെ കൂട്ടുകെട്ടാണിത്. മറ്റു രണ്ടു റെക്കോഡുകൾകൂടി കോഹ്ലി-രഹാനെ സഖ്യം സ്വന്തമാക്കി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു വിദേശ ടീമിലെ സഖ്യം ഏതൊരു വിക്കറ്റിലും 200 റൺസിനുമേൽ കൂട്ടുകെട്ടുയ൪ത്തിയത് 90 വ൪ഷത്തിനു ശേഷമാണ്. 1925ൽ ഇംഗ്ളണ്ടിൻെറ ജാക് ഹോബ്സ്-ഹെ൪ബെ൪ട്ട് സട്ക്ളിഫ് സഖ്യം ഓപണിങ്ങിൽ നേടിയ 283 റൺസായിരുന്നു അവസാനത്തേത്. എം.സി.ജിയിൽ ഏതൊരു ടീമും നാലാം വിക്കറ്റിൽ 200 റൺസിന് മുകളിൽ സ്കോ൪ നേടുന്നത് ആദ്യമായാണ്.
തുടക്കം നഷ്ടം

ഒരു വിക്കറ്റ് നഷ്ടത്തിൽ 108 എന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് രണ്ടാം പന്തിൽ തന്നെ ചേതേശ്വ൪ പുജാരയെ (25) നഷ്ടമായി. റയാൻ ഹാരിസിൻെറ ഡെലിവറിയിൽ, പുജാരയുടെ ബാറ്റിൽ തട്ടി സ്ളിപ്പിലേക്ക് കുതിക്കുകയായിരുന്ന പന്ത് ഉജ്ജ്വലമായൊരു ഡൈവിലൂടെ കീപ്പ൪ ബ്രാഡ് ഹഡിൻ കൈപ്പിടിയിലൊതുക്കുകയായിരുന്നു. നാലാമനായത്തെിയ കോഹ്ലിക്കൊപ്പം ചേ൪ന്ന് മുരളി വിജയ് സ്കോറിങ് മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ ആ കൂട്ടുകെട്ട് പിരിഞ്ഞു. 68 റൺസെടുത്ത വിജയ്യെ ഷെയ്ൻ വാട്സൻ ഷോൺ മാ൪ഷിൻെറ കൈയിലത്തെിക്കുകയായിരുന്നു.

മിന്നും ബാറ്റിങ്ങ്; വീണ്ടും തക൪ച്ച
തുട൪ന്ന് ഒത്തുചേ൪ന്ന കോഹ്ലിയും രഹാനെയും പോരാട്ടം തിരിച്ചുനയിച്ചു. ആസ്ട്രേലിയൻ ബൗള൪മാരെ ഹതാശരാക്കുന്ന പ്രകടനവുമായാണ് ഇരുവരും കളം നിറഞ്ഞത്. കോഹ്ലിക്ക് പിന്നാലെ ക്രീസിലത്തെുകയും അ൪ധശതകം തികക്കുകയും ചെയ്ത രഹാനെയാണ് ആദ്യം സെഞ്ച്വറി തികച്ചത്. 127 പന്തിൽനിന്നായിരുന്നു രഹാനെയുടെ 100 റൺസിൻെറ പിറവി. അധികം വൈകാതെ 166 പന്തിൽനിന്ന് കോഹ്ലിയും മൂന്നക്കം തികച്ചു. നാലാം വിക്കറ്റ് കൂട്ടുകെട്ട് 138 പന്തിൽ 100 റൺസ് പിന്നിട്ടു.

290 പന്തിൽ 200 റൺസും ഇന്ത്യൻ കൂട്ടുകെട്ടിൽ പിറന്നു. മികച്ച രീതിൽ മുന്നേറുകയായിരുന്ന ഇന്ത്യക്ക് തിരിച്ചടിയായത് രഹാനെയുടെ പുറത്താകലായിരുന്നു. 171 പന്തിൽ 21 ബൗണ്ടറികൾ പറത്തി 147 റൺസെടുത്ത രഹാനെ നഥാൻ ലിയോണിന് മുന്നിൽ എൽ.ബി.ഡബ്ള്യു വഴങ്ങി പുറത്തായി. പിന്നാലെയത്തെിയ അരങ്ങേറ്റക്കാരൻ ലോകേഷ് രാഹുൽ മൂന്നു റൺസ് മാത്രം എടുത്തുനിൽക്കെ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കോഹ്ലിക്ക് കൂട്ടായി ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി എത്തിയെങ്കിലും അധികം നിലനിന്നില്ല. 11 റൺസെടുത്ത ധോണി ഹാരിസിൻെറ പന്തിൽ ഹഡിൻ പിടിച്ചു പുറത്തായി.ഹാരിസിൻെറ നാലാമത്തെ ഇരയായി പൂജ്യനായി ആ൪.അശ്വിൻ മടങ്ങി.

പെട്ടെന്നുള്ള തക൪ച്ചയിൽ പതറാതെ കോഹ്ലി മുഹമ്മദ് ഷമിയെ ഒരറ്റത്ത് നി൪ത്തി ഇന്നിങ്സിനെ താങ്ങാൻ ശ്രമിച്ചു. 28 റൺസ് കൂടി ഇന്ത്യൻ സ്കോ൪ ബോ൪ഡിലേക്ക് എത്തിക്കാൻ ഈ കൂട്ടുകെട്ടിന് കഴിഞ്ഞെങ്കിലും കോഹ്ലി ജോൺസന് മുന്നിൽ കീഴടങ്ങിയതോടെ മൂന്നാം ദിനത്തിലെ കളി അവസാനിച്ചു. 272 പന്തിൽനിന്നാണ് കോഹ്ലി 169 റൺസെടുത്തത്. 18 ബൗണ്ടറികൾ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ പറത്തി. പരമ്പരയിലെ കോഹ്ലിയുടെ മൂന്നാം സെഞ്ച്വറിയാണിത്.

ആസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ 1000ത്തിൽ അധികം റൺസ് നേടുന്ന 10ാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. 11 മത്സരങ്ങളിൽനിന്ന് 1029 റൺസാണ് ഓസീസിനെതിരെ കോഹ്ലിയുടെ ഇതുവരെയുള്ള സമ്പാദ്യം.
29.2 ഓവറിൽ 4.53 ഇക്കണോമിയിൽ 133 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ മിച്ചൽ ജോൺസൻെറ കരിയറിലെ മോശം പ്രകടനങ്ങളിൽ ഒന്നാണ്.
സ്കോ൪ ബോ൪ഡ്
ആസ്ട്രേലിയ ഒന്നാമിന്നിങ്സ് 530. ഇന്ത്യ ഒന്നാമിന്നിങ്സ്: മുരളി വിജയ് സി മാ൪ഷ് ബി വാട്സൺ 68, ധവാൻ സി സ്മിത്ത് ബി ഹാരിസ് 28, പുജാര സി ഹഡിൻ ബി ഹാരിസ് 25, കോഹ്ലി സി ഹഡിൻ ബി ജോൺസൺ 169, രഹാനെ എൽ.ബി.ഡബ്ള്യു ലിയോൺ 147, രാഹുൽ സി ഹാസിൽവുഡ് ബി ലിയോൺ 3, ധോണി സി ഹഡിൻ ബി ഹാരിസ് 11, അശ്വിൻ സി ആൻഡ് ബി ഹാരിസ് 0, ഷമി നോട്ടൗട്ട് 9, എക്സ്ട്രാസ് 2. ആകെ എട്ടിന് 462. വിക്കറ്റ് വീഴ്ച: 1-55, 2-108, 3-147, 4-409, 5-415, 6-430, 7-434, 8-462.
ബൗളിങ്: ജോൺസൺ 20.2-5-133-1, ഹാരിസ് 25-7-69-4, ഹാസിൽവുഡ് 25-6-75-0, വാട്സൺ 16-3-65-1, ലിയോൺ 29-3-108-2, സ്മിത്ത് 2-0-11-0.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story