Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightമദ്യനയത്തില്‍ അടിമുടി...

മദ്യനയത്തില്‍ അടിമുടി മാറ്റം; ഞായറാഴ്ച ഡ്രൈ ഡേ പിന്‍വലിച്ചു

text_fields
bookmark_border
മദ്യനയത്തില്‍  അടിമുടി മാറ്റം; ഞായറാഴ്ച ഡ്രൈ ഡേ പിന്‍വലിച്ചു
cancel

തിരുവനന്തപുരം: പത്ത്വ൪ഷം കൊണ്ട് സമ്പൂ൪ണ മദ്യനിരോധം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച മദ്യനയം മൂന്ന് മാസംകൊണ്ട് പ്രായോഗികമാറ്റമെന്ന പേരിൽ സ൪ക്കാ൪ പൊളിച്ചടുക്കി. പഞ്ചനക്ഷത്രമൊഴികെ പൂട്ടിയ 418 ബാറുകൾക്കും ബിയ൪, വൈൻ പാ൪ല൪ ലൈസൻസ് നൽകാനും ഞായറാഴ്ചത്തെ ഡ്രൈ ഡേ പിൻവലിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ബാ൪ ലൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്കായി പരിമിതപ്പെടുത്തുമെന്ന നയത്തിൽ മാറ്റമില്ല. ദേശീയപാതയോരത്തെ ബിവറേജ് കോ൪പറേഷൻെറയും കൺസ്യൂമ൪ഫെഡിൻെറയും 16 വിൽപനശാലകൾ ജനുവരി ഒന്നിന് അടച്ചുപൂട്ടും. തീരുമാനത്തോട് മന്ത്രിസഭായോഗത്തിൽ മുസ്ലിം ലീഗ് വിയോജിപ്പ് പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. എക്സൈസ് വകുപ്പിൻെറ ഉത്തരവ് വരുന്ന മുറക്ക് പുതിയ നയം നടപ്പാകും.

പുതിയ നയത്തോടെ ഇപ്പോൾ പൂട്ടിക്കിടക്കുന്ന 418 ബാറുകൾ ബിയ൪, വൈൻ പാ൪ലറുകളായി തുറക്കും. നിലവിൽ കോടതിവിധിപ്രകാരം പ്രവ൪ത്തിക്കുന്നവക്കും കോടതി വിധി എതിരായാൽ ബിയ൪ പാ൪ലറുകളായി മാറാം. നക്ഷത്ര പദവി പരിഗണിക്കാതെ, ‘ഹൈജീനിക്’ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നവക്കെല്ലാം ഈ അനുമതി നൽകും. നിലവിലെ ലൈസൻസിൻെറ തുട൪ച്ചയായാകും ബിയ൪, വൈൻ പാ൪ല൪ ലൈസൻസ്. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമോയെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ ഇത് പഴയതിൻെറ തുട൪ച്ചയാണെന്നും നിയമപരമായി എന്താണോ ഉണ്ടാകേണ്ടത് അതായിരിക്കും നടപ്പാവുകയെന്നും മറുപടി നൽകി. ഞായറാഴ്ചത്തെ ഡ്രൈ ഡേ പിൻവലിക്കുകയാണെങ്കിലും ബാറിൻെറ പ്രവ൪ത്തനസമയം കൂടുന്നില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാറുകളുടെ പ്രതിദിന പ്രവ൪ത്തനസമയം ഇപ്പോഴത്തെ 15 മണിക്കൂറിൽനിന്ന് 12.30 മണിക്കൂറായി കുറച്ച് പകരം ഞായറാഴ്ച തുറക്കുകയാണ് ചെയ്യുന്നത്. പ്രവ൪ത്തനസമയം എക്സൈസ്വകുപ്പ് തീരുമാനിക്കും.

ഓരോ ബാറിലും ഉണ്ടായിരുന്ന തൊഴിലാളികൾക്ക് തൊഴിൽ കൊടുക്കണമെന്ന വ്യവസ്ഥയിലാണ് പൂട്ടിയ ബാറുകൾക്ക് ബിയ൪ - വൈൻ പാ൪ലറുകൾ അനുവദിക്കുന്നത്. നേരത്തെ ബാ൪ അനുമതി ഉണ്ടായിരുന്നതുകൊണ്ട് ലൈസൻസുകൾ പഴയതിൻെറ തുട൪ച്ചയായി കണക്കിലെടുത്ത് തുട൪നടപടികൾ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. ഇതോടെ തദ്ദേശസ്ഥാപനങ്ങളുടെ എൻ.ഒ.സി വേണമെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് നീക്കം. 31.3.2014ൽ പ്രവ൪ത്തിച്ചിരുന്ന ശുചിത്വമുള്ള ബാ൪ ഹോട്ടലുകൾക്കു മാത്രമേ ഇതിന് അ൪ഹതയുള്ളൂ. ത്രീ സ്റ്റാ൪, ഫോ൪ സ്റ്റാ൪ ഹോട്ടലുകളിൽ ബാറുകൾക്ക് അനുമതി നൽകില്ളെന്ന യു.ഡി.എഫ് തീരുമാനം നിലനിൽക്കും. ഫൈവ് സ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകൾക്കും ബാ൪ ലൈസൻസ് നൽകാനുള്ള തീരുമാനം തുടരും. നാഷനൽ ഹൈവേയുടെയും സംസ്ഥാന ഹൈവേയുടെയും ഓരത്തുള്ള സംസ്ഥാന ബിവറേജസ് കോ൪പറേഷൻെറയും കൺസ്യൂമ൪ഫെഡിൻെറയും പത്തുശതമാനം ഒൗട്ട്ലെറ്റുകൾ കോടതിയുടെ നി൪ദേശം പരിഗണിച്ച് ജനുവരി ഒന്നുമുതൽ നി൪ത്തും. പുതിയ മാറ്റങ്ങളുടെ പ്രതിഫലനത്തെക്കുറിച്ച് സമഗ്രപഠനം നടത്താൻ വിദഗ്ധസമിതിയെ നിയോഗിക്കും.

ജനം കുടുംബത്തോടൊപ്പം കഴിയാൻ ലക്ഷ്യമിട്ട് താൻ സ്വന്തം നിലയിൽ കൊണ്ടുവന്ന ഡ്രൈ ഡേ ഉദ്ദേശിച്ച ഫലം കണ്ടില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച 60 ശതമാനം മദ്യവിൽപന കൂടി. എല്ലാ വ൪ഷവും പത്ത് ശതമാനം ബിവറേജസ്-കൺസ്യൂമ൪ഫെഡ് കടകൾ പൂട്ടാനുള്ള തീരുമാനത്തിൽ മാറ്റമില്ല. ഇതിൽ ദേശീയ പാതയോരത്തെ 163 കടകൾക്ക് മുൻഗണന നൽകും. നിലവിലെ വൈൻ,ബിയ൪ പാ൪ലറുകൾ തുടരും. ക്ളബുകളുടെ ബാ൪ ലൈസൻസിൻെറ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടില്ല. തൊഴിലാളികളുടെ സംരക്ഷണത്തിൻെറ പേരിലാണ് ബിയ൪ ലൈസൻസ് അനുവദിക്കുന്നതെങ്കിലും മദ്യത്തിൻെറ നികുതിയിൽ ഇവരുടെ പുനരധിവാസത്തിനായി ചുമത്തിയ അഞ്ച് ശതമാനം സെസ് പിൻവലിക്കില്ല. ഒരു ദിവസത്തെ ലൈസൻസ് നൽകുന്നതിൻെറയും ക്ളബുകളുടെ ബാ൪ലൈസൻസിൻെറയും കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

ഇപ്പോഴത്തെ നടപടികൾ നേരത്തെ പ്രഖ്യാപിച്ച മദ്യനയത്തിലെ മാറ്റമല്ളെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. ഇതുവരെ മദ്യത്തിൻെറ കാര്യത്തിൽ യു.ഡി.എഫ് പ്രഖ്യാപിച്ച എല്ലാം നടപ്പാക്കിയിട്ടുണ്ട്. ടൂറിസം രംഗത്തെയും പൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെയും പ്രശ്നം മുൻനി൪ത്തിയാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story