Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightദക്ഷിണ മേഖല...

ദക്ഷിണ മേഖല സബ്ജൂനിയര്‍ ഫുട്ബാള്‍ കേരളത്തിന് രണ്ടാം ജയം

text_fields
bookmark_border
ദക്ഷിണ മേഖല സബ്ജൂനിയര്‍ ഫുട്ബാള്‍ കേരളത്തിന് രണ്ടാം ജയം
cancel

മഞ്ചേരി: ദക്ഷിണ മേഖല സബ്ജൂനിയ൪ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കേരളത്തിന് തുട൪ച്ചയായ രണ്ടാം ജയം. മഞ്ചേരി പയ്യനാട് ഫുട്ബാൾ അക്കാദമി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ കേരളം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ക൪ണാടകയെ തോൽപ്പിച്ചത്. കേരളത്തിനുവേണ്ടി മെഗ്ഷൻ സോമൻ, ആ൪.ഒ. ഗ്രേഷ്യസ്, എ.എസ്. ആദ൪ശ് എന്നിവരാണ് ഗോൾ നേടിയത്.
ക൪ണാടകത്തിൻെറ ആശ്വാസ ഗോൾ മോനിഷ് നേടി. ഈ ജയത്തോടെ കേരളം ഏറെക്കുറെ ഫൈനൽ ബെ൪ത്ത് ഉറപ്പാക്കി. 20ന് തമിഴ്നാടുമായാണ് ലീഗിലെ അവസാന മത്സരം. നേരത്തേ പോണ്ടിച്ചേരി പിന്മാറിയതിനാൽ ടൂ൪ണമെൻറിൽ അവശേഷിക്കുന്ന നാല് ടീമുകളിൽ കൂടുതൽ പോയൻറ് നേടുന്ന രണ്ട് ടീമുകളാവും 22ന് നടക്കുന്ന ഫൈനലിന് അ൪ഹത നേടുക. മൂന്നുകളികളിലും പരാജയം ഏറ്റുവാങ്ങിയ ആന്ധ്ര ഇതിനകം പുറത്തായി.
രണ്ട് കളികളിൽ ഒരു ജയവും ഒരുതോൽവിയുമുള്ള തമിഴ്നാട് കേരളത്തെ തോൽപിച്ചാൽ ഗോൾ ശരാശരിയാവും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ക൪ണാടകക്ക് മൂന്നുകളികളിൽ രണ്ട് ജയവും ഒരു തോൽവിയുമടക്കം ആറ് പോയൻറാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story