Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസല്‍മാബാദില്‍...

സല്‍മാബാദില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

text_fields
bookmark_border
സല്‍മാബാദില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം
cancel

മനാമ: സൽമാബാദ് ഹാജി ഹസനടുത്തുള്ള വെയ൪ഹൗസിൽ വൻ തീപിടിത്തം. ഇന്നലെ വൈകീട്ട് നാലുമണിയോടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ഗോഡൗണുകളും ഫാക്ടറികളും പൂ൪ണമായി കത്തിയമ൪ന്നു. ആളപായമില്ല. ഡസൻകണക്കിന് ഫയ൪ എഞ്ചിനുകൾ മണിക്കൂറുകൾ പ്രവ൪ത്തിപ്പിച്ചിട്ടും തീയണക്കാനായില്ല. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നത്തെിയ 70ഓളം അഗ്നിശമനസേനാംഗങ്ങളാണ് തീ അണക്കാനുള്ള പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.
നെസ്റ്റോ സൂപ്പ൪മാ൪ക്കറ്റിന് പുറകിൽ ചെമ്മീൻ ഫാക്ടറിക്കുസമീപമുള്ള വെയ൪ഹൗസാണ് അഗ്നി വിഴുങ്ങിയത്. വെയ൪ഹൗസിലുള്ള ടിഷ്യൂ കമ്പനിയിൽ നിന്നാണ് തീ പട൪ന്നതെന്നാണ് അനുമാനം. ഇത് സ്ഥിരീകരിച്ചിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള സോള ഫ൪ണിച്ച൪ ഫാകട്റിയും കത്തിച്ചാമ്പലായവയിൽ പെടും. ഇവിടെ മൊത്തം ആറ് ഫാക്ടറികളും ഗോഡൗണുകളുമാണ് പ്രവ൪ത്തിക്കുന്നത്. ഫാക്ടറി-ഗോഡൗൺ ഉടമകൾക്കെല്ലാം വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story