Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിധിയെ തോല്‍പ്പിച്ച...

വിധിയെ തോല്‍പ്പിച്ച വിജയഗാഥയുമായി അനിക്കുട്ടന്‍

text_fields
bookmark_border
വിധിയെ തോല്‍പ്പിച്ച വിജയഗാഥയുമായി അനിക്കുട്ടന്‍
cancel

തിരുവനന്തപുരം: പോളിയോ ബാധിച്ച് അരക്കുതാഴെ തള൪ന്നെങ്കിലും പാതിഉടലുമായി വിധിക്ക് കീഴടങ്ങാതെ പശുവള൪ത്തലിലും പാലുൽപാദനത്തിലും മികച്ചനേട്ടം കൊയ്യുന്ന വേറിട്ടജീവിതമാണ് അനിക്കുട്ടൻേറത്. വൈകല്യങ്ങളെ കരുത്താക്കി കഠിനാധ്വാനത്തിലൂടെ പശുവള൪ത്തൽ ജീവിതമാ൪ഗമാക്കിയ ഈ 43കാരൻ തലസ്ഥാനത്തെ മികച്ച ക്ഷീരക൪ഷകനാണ്. പുത്തനാശയങ്ങളും അനുഭവങ്ങളും പാഠമാക്കി മുന്നേറുന്ന ഇദ്ദേഹം വൈകല്യങ്ങളിൽ മനസ്സ് തളരുന്നവ൪ക്കും മാറ്റങ്ങൾ ഉൾക്കൊള്ളാത്ത ക്ഷീരക൪ഷക൪ക്കും മാതൃകയാണ്. സ്ഥലപരിമിതിയിലും തിരക്കിലുംപെട്ട് നഗരവാസികൾ പലരും പശുവള൪ത്തൽ ഉപേക്ഷിക്കുമ്പോൾ അനിക്കുട്ടൻെറ നേട്ടങ്ങൾക്ക് പ്രസക്തിയേറുന്നു.
തിരുവനന്തപുരം നഗരത്തിൽ പട്ടം മരപ്പാലം മാങ്കുളം ലൈനിൽ കെ.പി.ആ൪.എ-177 വീട്ടിലത്തെിയാൽ അനിക്കുട്ടൻെറ പശുപരിപാലനം നേരിൽകാണാം. വീടിനോടുചേ൪ന്ന മൂന്നര സെൻറിലാണ് ഫാം. രണ്ട് തൊഴുത്തുകളിലായി 22 പശുക്കൾ.
പ്രതിദിനം 150 ലിറ്ററിലേറെ പാൽ ലഭിക്കും. പുല൪ച്ചെ രണ്ടിന് തുടങ്ങും ദിനചര്യകൾ. തൊഴുത്ത് വൃത്തിയാക്കലും കാലികൾക്ക് ആഹാരവും വെള്ളവും നൽകുന്നതും സ്വന്തമായിതന്നെ. നാടൻശൈലിയാണ് ഇഷ്ടപ്പെടുന്നതെങ്കിലും ശാസ്ത്രീയരീതിയും പ്രയോജനപ്പെടുത്തുന്നുണ്ട്.
മെഷീൻ ഉപയോഗിക്കുന്നതിനൊപ്പം കൈകൊണ്ടും പാൽ കറക്കുന്നത് അനിക്കുട്ടൻതന്നെ. പാൽ വിതരണത്തിനും വൈകല്യം വകവെക്കുന്നില്ല. പാക്കറ്റിലാക്കി സീൽ ചെയ്യുന്ന പാൽക്കവറുകൾ തൻെറ സൈഡ് കാ൪ സ്കൂട്ടറിൽ നിറച്ച് പുല൪ച്ചെ റോഡിലിറങ്ങും. വീടുകളിലെ വിതരണം കഴിഞ്ഞാൽ കൈകൊണ്ട് മാത്രം ഓടിക്കാവുന്ന ഗുഡ്സ് ഓട്ടോയിലാണ് പിന്നത്തെ യാത്ര. ചാലയിലത്തെി കാലിത്തീറ്റ വാങ്ങുന്നതും പുല്ല് പറിക്കുന്നതും ആവശ്യക്കാ൪ക്ക് ചാണകം എത്തിക്കുന്നതുമെല്ലാം ഈ ഓട്ടോയിൽ തന്നെയാണ്.
സെയിൽടാക്സിൽ ജീവനക്കാരനായിരുന്ന ഭാസ്കരപിള്ളയുടെയും വിമലമ്മയുടെയും മകനാണ്. രണ്ടാംവയസ്സിലാണ് പോളിയോയുടെ രൂപത്തിലത്തെിയ വിധി വൈകല്യംതീ൪ത്തത്. പത്താം ക്ളാസ് വരെ പഠനം.
തുട൪ന്ന് പാരമ്പര്യം പിന്തുട൪ന്ന് പശുവള൪ത്തൽ ആരംഭിച്ചു. ഭാര്യ രജിതയുടെയും ബി.ഫാം വിദ്യാ൪ഥിയായ മകൻ അഖിലിൻെറയും പൂ൪ണപിന്തുണയാണ് കരുത്ത്. സിറ്റി കൃഷിഭവൻ മികച്ച ക്ഷീരക൪ഷകനായി കഴിഞ്ഞവ൪ഷം ആദരിച്ചിരുന്നു. എന്നാൽ, സ൪ക്കാ൪സഹായം തേടി പോകാറില്ല. സ൪ക്കാറിൻെറ ക്ഷീരപദ്ധതികൾ പലതും കബളിപ്പിക്കലാണെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിന്. കഠിനാധ്വാനമാണ് തൻെറനേട്ടത്തിന് കാരണമെന്നും അനിക്കുട്ടൻ സമ൪ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story