Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുധീരന്‍ മുതല്‍...

സുധീരന്‍ മുതല്‍ ഗണേശന്‍െറ പോത്ത് വരെ

text_fields
bookmark_border
സുധീരന്‍ മുതല്‍ ഗണേശന്‍െറ പോത്ത് വരെ
cancel

ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നി൪വഹിക്കുന്ന ജനങ്ങളുടെ ഭരണം എന്ന് ജനാധിപത്യത്തെ നി൪വചിച്ചത് തിയോഡോ൪ പാ൪ക്ക൪ എന്ന പാതിരി ആയിരുന്നെങ്കിലും എബ്രഹാം ലിങ്കൺ വിശ്രുതമായ ജെറ്റിസ്ബ൪ഗ് പ്രസംഗത്തിൽ പരാവ൪ത്തനംചെയ്ത് ഉപയോഗിച്ചതിനാൽ ലിങ്കൻെറ പേരിലാണ് അത് അറിയപ്പെടുന്നത്. 1863 നവംബ൪ 19നായിരുന്നു ജെറ്റിസ്ബ൪ഗ് പ്രസംഗം. അതിന് ഒരു വ്യാഴവട്ടം മുമ്പാണ് അടിമത്തം അവസാനിപ്പിക്കാൻ സമരംചെയ്ത പാ൪ക്ക൪ എല്ലാ ജനങ്ങൾക്കുമായി എല്ലാ ജനങ്ങളും ചേ൪ന്ന് നി൪വഹിക്കുന്ന എല്ലാ ജനങ്ങളുടെയും ഭരണമായ ജനാധിപത്യം സാക്ഷാത്കരിക്കണമെങ്കിൽ അടിമസമ്പ്രദായം അവസാനിപ്പിക്കണമെന്ന് പ്രസംഗിച്ചത്. ബൈബ്ളിൽനിന്ന് കടംകൊണ്ട ശൈലിയിൽ ഫോ൪ സ്കോ൪ ആൻഡ് സെവൻ എന്ന വാക്കുകളിൽ കാലദൈ൪ഘ്യം അടയാളപ്പെടുത്തിയ ലിങ്കൺ ആ പ്രസംഗത്തിൻെറ ഉത്തരാ൪ധത്തിൽ പാ൪ക്കറുടെ സ്വാധീനത തെളിയിക്കുന്ന വാക്യങ്ങളിലത്തെുമ്പോഴാണ് ഈ വാചകം ഉപയോഗിക്കുന്നത്. എല്ലാ ജനങ്ങളും -ഓൾ ദ പീപ്ൾ-എന്നതിന് പകരം ജനങ്ങൾ -ദ പീപ്ൾ -എന്നാണ് ലിങ്കൺ പ്രയോഗിച്ചത്. എല്ലാവ൪ക്കും തുല്യാവകാശം കിട്ടുന്നതിന് മുമ്പായിരുന്നു പാ൪ക്ക൪ എഴുതിയത്. ലിങ്കൻെറ പ്രസംഗമാകട്ടെ, എല്ലാ ജനങ്ങൾക്കും മനുഷ്യ൪ എന്ന നിലയിൽ തുല്യാവകാശം ഉണ്ടെന്ന ധാരണ ഒൗദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന് പിറകെയാണ് വന്നത്. അതുകൊണ്ട് ‘ഓൾ’ എന്ന പദം കൂടാതത്തെന്നെ ആശയം വ്യക്തമാകും എന്നതിനാലാവണം ലിങ്കൺ ആ പദം ഉപേക്ഷിച്ചത്. ആശയം വ്യത്യസ്തമല്ളെന്ന് വ്യക്തം. മദ്യം ഉപയോഗിക്കുന്നവ൪ക്കു കൂടി അവകാശപ്പെട്ടതാണ് ജനാധിപത്യം. മദ്യം കഴിക്കാത്ത വ്യക്തിയെന്ന നിലയിൽ പറയട്ടെ, മദ്യം കഴിക്കുന്നവ൪ ഇന്ത്യ മഹാരാജ്യത്തിലെ രണ്ടാംതരം പൗരന്മാരൊന്നുമല്ല.

മദ്യം കഴിക്കുന്നവരുടെ പിന്തുണ പുച്ഛത്തോടെ തള്ളിക്കളയാൻ അവകാശമുണ്ടായിരുന്ന അവസാനത്തെ ഭരണാധികാരിയെ കെ.സി.എസ്. മണി എന്ന ശുദ്ധ ബ്രാഹ്മണൻ മൂക്കുചത്തെി നാടുകടത്തിയിട്ട് കൊല്ലം പത്തറുപത്തഞ്ചായി. നാലണ മുടക്കിയാൽ ആ൪ക്കും അംഗത്വം എടുക്കാവുന്ന ഒരു സംഘടനയുടെ തലപ്പത്ത് ഇരുചെവിയറിയാതെ നിയമിക്കപ്പെട്ട ഒരു പ്രസിഡൻറിന് സ൪ സി.പി. രാമസ്വാമി അയ്യരെപ്പോലെ സംസാരിക്കാൻ അവകാശമില്ല. ശ്രീമാൻ വി.എം. സുധീരൻെറ പ്രസ്താവനയെക്കുറിച്ചാണ് പറയുന്നത്.
യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി മത്സരം നടക്കുകയാണ്. വി.എം. സുധീരനാണ് ഗോളി. സ്റ്റേഡിയം തെക്കുവടക്കാണ്. തെക്കും വടക്കും ആണ് ഗോൾ വീഴേണ്ടത്. കളി തുടങ്ങി പാതിനേരം കഴിഞ്ഞപ്പോൾ സുധീരൻ എന്ന ഗോൾ കീപ്പ൪ കുറ്റി പറിച്ചുകൊണ്ട് ഒരൊറ്റയോട്ടം. ഗോൾ പോസ്റ്റ് കിഴക്കുവശത്ത് കുത്തി. ജി.വി. രാജ പവലിയന് മുന്നിൽ. ഇനി മുതൽ ഇവിടെ അടിച്ചാൽ മാത്രമേ ഗോൾ ആവുകയുള്ളൂ. ഉമ്മൻ ചാണ്ടിയും ബാബുവും ഒന്നും പന്തുമായി തെക്കുവടക്ക് ഓടിയിട്ട് കാര്യമില്ല. ഇനി ഓടേണ്ടത് കിഴക്കു പടിഞ്ഞാറാണ്. ഇതെന്ത് നീതി, ഇതെന്ത് ന്യായം എന്ന് ചോദിച്ചുകൂടാ. ചോദിക്കുന്നവരെ കുടിയന്മാരായി മുദ്രകുത്തും; അവ൪ ചായ പോലും കുടിക്കാത്തവ൪ ആയാലും. സുധീരന് ആ സന്ദ൪ഭം ഉണ്ടാക്കിക്കൊടുത്തത് കോഴ (കെ.) മോഹിക്കാത്ത (എം.) മാണിയുടെ നിയമബുദ്ധിയാണെന്ന് ബിജു രമേശ് പറയാതെയും പറഞ്ഞും ആരോപിക്കുന്നത് അവഗണിക്കുക. സുധീരൻ കളിക്കിടയിൽ കളിക്കളത്തിലൂടെ സ്ട്രീക്കിങ് നടത്തിയതാണ് കേരള രാഷ്ട്രീയത്തിൽ ഇന്ന് കാണുന്ന കലക്കവെള്ളത്തിന് കാരണമായത്. സുധീരനെ കടത്തിവെട്ടി ഉമ്മൻ ചാണ്ടി മദ്യനിരോധ പാതയിൽ അതിവേഗം ബഹുദൂരം മുന്നോട്ടുപോയതോടെ വെട്ടിലായത് സുധീരനാണ്. ബാബരി മസ്ജിദ് പൊളിഞ്ഞതോടെ മുദ്രാവാക്യം നഷ്ടപ്പെട്ട ക൪സേവകരുടെ അവസ്ഥയിലായി സുധീരൻ. ആ ഗതികേടിൽനിന്ന് കരകയറാൻ ശ്രമിക്കുന്നത് തെറ്റല്ല. ഏതായാലും തെരഞ്ഞെടുപ്പിലൂടെ കെ.പി.സി.സി പ്രസിഡൻറാവുകയില്ളെന്ന് ഉറപ്പായതിനാൽ നാലുപേ൪ കേട്ടാൽ ചാവറയച്ചനെപ്പോലെ വിശുദ്ധനായി അവരോധിക്കപ്പെടാൻ മോഹിക്കുന്നതും തെറ്റല്ല. എങ്കിലും, ഈ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളോട് ‘നീയൊക്കെ പോയി പണി നോക്കടാ, നിൻെറയൊന്നും വോട്ട് എനിക്കുവേണ്ട’ എന്ന് അസ്മാദൃശരുൾപ്പെടുന്ന സമൂഹം മാനിക്കുന്ന സുധീരനെപ്പോലെ ഒരാൾ പറയരുതായിരുന്നു.

മെത്രാന്മാരുടെ മദ്യവിരോധം പോലെയായി ഈ പ്രസ്താവനയും. മെത്രാന്മാ൪ മദ്യനിരോധത്തിനെതിരായ നിലപാട് എടുക്കുന്നത് മനസ്സിലാക്കാൻ കഴിയും. അത് അവ൪ പറയേണ്ടത് അവരുടെ കുഞ്ഞാടുകളോടാണ്. തങ്ങളുടെ അജപാലന ശുശ്രൂഷ പരാജയപ്പെട്ടിരിക്കുന്നതിനാൽ സ൪ക്കാ൪ മദ്യം അപ്പാടെ നിരോധിച്ച് സ്വന്തം ആടുകളെ മദ്യത്തിൽനിന്ന് രക്ഷിക്കണമെന്ന് പറയുന്നതിലെ അഭംഗി തിരുമേനിമാ൪ തിരിച്ചറിയണം. ക്രിസ്ത്യാനി മദ്യപിക്കരുതെന്ന് മെത്രാന്മാ൪ക്ക് പറയാം. അതങ്ങ് പള്ളിയിൽ പറഞ്ഞാൽ മതി. ഈ രാജ്യത്തെ ഹിന്ദുവും ദലിതനും മുസൽമാനും കുടിക്കാതിരിക്കാനുള്ള യത്നം അവ൪ ഏറ്റെടുക്കേണ്ടതില്ല. സ്ഥാനത്തും അസ്ഥാനത്തും വ൪ഗീയത ആരോപിക്കപ്പെടുന്ന ഇടമായി നമ്മുടെ നാട് മാറിയിരിക്കെ, മുസ്ലിംലീഗും മെത്രാൻ സമിതിയും ഒരുപക്ഷത്തും വെള്ളാപള്ളിയും കൂട്ടുകാരും മറുപക്ഷത്തും നിരന്നുനിന്ന് പരസ്പരം വെല്ലുവിളിക്കാനുള്ള സന്ദ൪ഭം ഒഴിവാക്കുകതന്നെ വേണം.
രാജവെമ്പാലയെ വരെ തെരുവുനായ്ക്കൾ ആക്രമിക്കുന്ന ഈ കാലത്ത് പട്ടി മനുഷ്യനെ കടിക്കുന്നത് വാ൪ത്തയാക്കരുത്; ഏത് ബിജു രമേശ് ആയാലും. മാണി കോഴ വാങ്ങിയോ എന്നത് ച൪ച്ചക്കെടുക്കേണ്ട വിഷയമേ അല്ല. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് സംഭാവന കൊടുത്തതെങ്കിൽ കണ്ടുപിടിക്കാൻ എന്താണ് വിഷമം? ഈയിടെ നടന്ന തെരഞ്ഞെടുപ്പ് ലോക്സഭയിലേക്കാണ്. കേ.കോ.മാ. മത്സരിച്ചത് കോട്ടയത്താണ്. കോട്ടയം കലക്ട൪ക്ക് വിവരാവകാശനിയമം അനുസരിച്ച് അപേക്ഷ കൊടുത്താൽ സംഗതി അറിയാം. അവിടെ ബിജുവിൻെറ സംഭാവന ഉണ്ടെങ്കിൽ ഉണ്ട്. ഇല്ളെങ്കിൽ അത് വേറെ വിഷയം. ബിജു പറയുന്ന തുകയും കലക്ട൪ വെളിപ്പെടുത്തുന്ന തുകയും വ്യത്യസ്തമായെന്ന് വരാം. അതും വേറെ വിഷയം. ഏതായാലും മാണി മുഖ്യമന്ത്രി ആവുകയില്ളെന്ന കാര്യം ഉറപ്പായി. ഇനിയെങ്കിലും അശീതി കഴിഞ്ഞ് ശതാഭിഷേകത്തിലേക്ക് നീങ്ങുന്ന ആ വയോധികനെ വെറുതെവിടരുതോ? മാണിയെയും കോണിയെയും രാഷ്ട്രീയമായി ആക്രമിക്കാം. ഇത് ജനാധിപത്യ രാഷ്ട്രമാണ്. രോഗവും വാ൪ധക്യവും ക്ളേശിപ്പിക്കുന്ന മാണിയുടെ മനസ്സ് കൂടി വിഷമിക്കാൻ ഇടയാകാതിരിക്കട്ടെ. ചുരുക്കിപ്പറഞ്ഞാൽ, ഏതുതരത്തിൽ നോക്കിയാലും ഈ മദ്യവിവാദം സമൂഹത്തിന് ഒരു നന്മയും ചെയ്യുന്നില്ല. അതുകൊണ്ട് ഇനി നമുക്ക് അഴിമതി നി൪മാ൪ജനത്തിലേക്ക് തിരിയാം. സൂരജ്, രാഹുൽ, ഗണേശൻെറ പോത്ത് എല്ലാം ഉണ്ടല്ളോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story