Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഡിസംബര്‍ 8 മുതല്‍ ...

ഡിസംബര്‍ 8 മുതല്‍ കുറ്റ്യാടി–കോഴിക്കോട് റൂട്ടില്‍ അനിശ്ചിതകാല ബസ് സമരം

text_fields
bookmark_border
ഡിസംബര്‍ 8 മുതല്‍  കുറ്റ്യാടി–കോഴിക്കോട് റൂട്ടില്‍ അനിശ്ചിതകാല ബസ് സമരം
cancel
കുറ്റ്യാടി: കുറ്റ്യാടി–കോഴിക്കോട് റൂട്ടിലെ ബസ് തൊഴിലാളികള്‍ ഡിസംബര്‍ എട്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉടമകള്‍ ഏകപക്ഷീയമായി നിശ്ചയിച്ച കൂലിക്കു പകരം സര്‍ക്കാര്‍ നിശ്ചയിച്ച കൂലി നടപ്പാക്കുക, മുഴുവന്‍ തൊഴിലാളികള്‍ക്കും ക്ഷേമനിധി നടപ്പാക്കുക, ജോലിസ്ഥിരത ഉറപ്പാക്കുക, പിരിച്ചുവിട്ട ഡോര്‍ ചെക്കര്‍മാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഈ മാസം 10ന് ഇതേ ആവശ്യമുന്നയിച്ച് കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ബേബി മോഹനന്‍, ജന. കണ്‍വീനര്‍ പി. ശ്രീകാന്ത്, പി.കെ. രാജീവന്‍, വി.വി. ബിജു എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story