Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്ത്യന്‍...

ഇന്ത്യന്‍ എംബസിക്കെതിരെ എം.പി കാമില്‍ അല്‍അവദി

text_fields
bookmark_border
ഇന്ത്യന്‍ എംബസിക്കെതിരെ എം.പി കാമില്‍ അല്‍അവദി
cancel

കുവൈത്ത് സിറ്റി: ഇന്ത്യൻ വീട്ടുവേലക്കാരികളെ ലഭിക്കാൻ സ്പോൺസ൪ 720 ദീനാ൪ ബാങ്ക് ഗാരൻറിയായി നൽകണമെന്ന നിബന്ധനക്കെതിരെ പാ൪ലമെൻറ് അംഗം കാമിൽ അൽഅവദി രംഗത്തത്തെി. ഇത് രാജ്യത്തെ നിയമവ്യവസ്ഥക്ക് നിരക്കാത്തതായതിനാൽ ഉടൻ പിൻവലിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഈവ൪ഷം സെപ്റ്റംബ൪ 11ന് പ്രാബല്യത്തിൽവന്ന നിയമത്തിനെതിരെ പ്രാദേശിക മാധ്യമങ്ങളിൽ വാ൪ത്തകൾ വരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി വിശദീകരണവുമായി രംഗത്തത്തെിയിരുന്നു. 2007ൽ നടന്ന അന്ത൪ മന്ത്രിതല യോഗത്തിലെ തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് കുവൈത്തടക്കമുള്ള എല്ലാ ജി.സി.സി രാജ്യങ്ങളിലും ഇന്ത്യൻ വീട്ടുവേലക്കാരികളെ നിയമിക്കുന്നതിന് ഇത്രയും തുക സ്പോൺസ൪ ബാങ്ക് ഗാരൻറിയായി നൽകണമെന്ന നിബന്ധന കൊണ്ടുവന്നതെന്ന് എംബസി വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ വീട്ടുവേലക്കാരികൾക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലിക്കത്തെുമ്പോൾ നേരിടേണ്ടിവരുന്ന പ്രയാസം പരിഗണിച്ച് അവരുടെ ക്ഷേമം ഉറപ്പുവരുത്താനും പ്രശ്നങ്ങളിൽപെടുന്നവരെ നാട്ടിലത്തെിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുമൊക്കെ സ്പോൺസ൪ സഹകരിക്കുന്നില്ളെങ്കിൽ ഉപയോഗിക്കാൻ കൂടിയാണിതെന്നുമായിരുന്നു എംബസിയുടെ വിശദീകരണം.
എന്നാൽ, സ്പോൺസറാണ് എപ്പോഴും തെറ്റുകാരൻ എന്ന മിഥ്യാധാരണയിൽനിന്നാണ് ഇത്തരം വിഡ്ഢിത്തം നിറഞ്ഞ തീരുമാനങ്ങളുണ്ടാവുന്നതെന്ന് കുറ്റപ്പെടുത്തിയ അൽഅവദി ഗാരൻറി തുക എങ്ങനെയാണ് സ്പോൺസ൪ക്ക് തിരിച്ചുകിട്ടുക എന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം എംബസിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ളെന്നും കൂട്ടിച്ചേ൪ത്തു.
അതോടൊപ്പം, സ്പോൺസറും വേലക്കാരിയും തമ്മിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ സ്വീകരിക്കുന്ന നിലപാടും വ്യക്തമല്ല -അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നും അൽഅവദി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story