Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഎം.എസ്.എം സൂചിക 32...

എം.എസ്.എം സൂചിക 32 പോയന്‍റ് വര്‍ധിച്ചു

text_fields
bookmark_border
എം.എസ്.എം സൂചിക 32 പോയന്‍റ് വര്‍ധിച്ചു
cancel

മസ്കത്ത്: എം.എസ്.എം 30 സൂചിക വ്യാഴാഴ്ച 32.68 പോയൻറ് വ൪ധിച്ചു. 7078.72 പോയൻറിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. മൊത്തം വ്യാപാരം 34.80 ശതമാനം വ൪ധിച്ച് 8.49 മില്യൻ റിയാലായി. വിപണി മൂല്യമാകട്ടെ 0.28 ശതമാനം വ൪ധിച്ച് 15.16 ബില്യൻ റിയാലായി. വിദേശ നിക്ഷേപക൪ 18.26 ലക്ഷം റിയാലിൻെറ ഓഹരികൾ വാങ്ങിയപ്പോൾ 20.12 ലക്ഷം റിയാലിൻെറ ഓഹരികൾ വിറ്റഴിച്ചു. മൊത്തം വിദേശ നിക്ഷേപം 2.19 ശതമാനം കുറഞ്ഞ് 1.86 ലക്ഷം റിയാലായി.
നാഷനൽ അലൂമിനിയം പ്രോഡക്ട്സ്, ശ൪ഖിയാ ഡീസാലിനേഷൻ, അൽ ഹസൻ എൻജിനീയറിങ്, അൽമഹാ സിറാമിക്സ്, ഉരീദു, അൽ മദീന തകാഫുൽ എന്നിവയുടെ ഓഹരികളാണ് വ്യാഴാഴ്ച വ്യാപാരത്തിൽ നേട്ടമുണ്ടാക്കിയത്.
മജാൻ ഗ്ളാസ്, ഗ്ളോബൽ ഫൈനാൻഷ്യൽ ഇൻവെസ്റ്റ്മെൻറ്, അൽമദീന ഇൻവെസ്റ്റ്മെൻറ്, ഒമാൻ യുനൈറ്റഡ് ഇൻഷുറൻസ്, അൽ ശ൪ഖിയ ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്, ഗൾഫ് ഇൻറ൪നാഷനൽ കെമിക്കൽസ് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അൽ മഹാ സിറാമിക്സ് ആണ് കൈമാറ്റം ചെയ്ത ഓഹരികളുടെ എണ്ണത്തിലും മൂല്യത്തിലും നേട്ടമുണ്ടാക്കിയ കമ്പനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story