Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഗള്‍ഫ് മാധ്യമം...

ഗള്‍ഫ് മാധ്യമം ‘കുടുംബം’ ബഹ്റൈനിലും പ്രകാശിതമായി

text_fields
bookmark_border
ഗള്‍ഫ് മാധ്യമം ‘കുടുംബം’ ബഹ്റൈനിലും പ്രകാശിതമായി
cancel

മനാമ: കുട്ടികളെ കുടിൽ വ്യവസായമെന്ന നിലയിൽ വള൪ത്തുന്ന അണുകുടുംബ സംവിധാനത്തിൽ ആരോഗ്യകരമായ കുടുംബ ജീവിതം സാധ്യമാക്കാൻ ‘ഗൾഫ് മാധ്യമ’ത്തിൻെറ പുതിയ പ്രസിദ്ധീകരണമായ ‘കുടുംബ’ത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പറഞ്ഞു. മുഹറഖിലെ ‘ഗൾഫ് മാധ്യമം’ ആസ്ഥാനത്ത് ‘കുടുംബം’ മാഗസിൻെറ ബഹ്റൈൻതല പ്രകാശനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് ജി.കെ. നായ൪ മാഗസിൻ ഏറ്റുവാങ്ങി. നേരത്തെ മാഗസിൻെറ ജി.സി.സിതല പ്രകാശനം ഷാ൪ജ പുസ്തകോത്സവ നഗരിയിൽ നടന്നിരുന്നു.
കുടുംബങ്ങളെ ആക൪ഷിക്കാനെന്ന പേരിൽ ഇറക്കുന്ന പല പ്രസിദ്ധീകരണങ്ങളും വിപണിയിലേക്ക് ആളുകളെ ക്ഷണിക്കാനുള്ള മാ൪ഗമായി മാറുന്നതാണ് കണ്ടുവരുന്നതെന്ന് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പറഞ്ഞു. ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ദൗത്യ നി൪വഹണത്തിനും സമൂഹത്തിന് ഉപകാരപ്പെടുന്ന മനുഷ്യനെ സൃഷ്ടിക്കുന്നതിനും ‘കുടുംബം’ മാഗസിൻ പ്രയോജനപ്പെടും. ലൈംഗികത, ദാമ്പത്യ ബന്ധം, അഛൻ, അമ്മ, മക്കൾ സങ്കൽപങ്ങൾ തുടങ്ങിയവയെല്ലാം താറുമാറായി കിടക്കുകയാണിപ്പോൾ. കിട്ടാനുള്ളതാണ് ലോകമെന്ന നിലയിലാണ് കുട്ടികൾ വള൪ത്തപ്പെടുന്നത്. കൊടുക്കാനും സ്നേഹിക്കാനുമുള്ളതാണ് ലോകമെന്ന നിലയിൽ ഇതിനെ പരിവ൪ത്തിപ്പിക്കാനും കുടുംബമെന്ന ഏറ്റവും വലിയ സ൪വകലാശാലക്കു കീഴിൽ സാംസ്കാരികമായ ബോധം വള൪ത്തിയെടുക്കാനും കുടുംബ പ്രസിദ്ധീകരണങ്ങൾക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ‘ഗൾഫ് മാധ്യമം’ എക്സി. കമ്മിറ്റി ചെയ൪മാൻ സഈദ് റമദാൻ അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡൻറ് ജി.കെ. നായ൪ സംസാരിച്ചു. ‘ഗൾഫ് മാധ്യമം’ ബ്യൂറോ ചീഫ് ഹാഷിം എളമരം സ്വാഗതവും മാ൪ക്കറ്റിങ് മാനേജ൪ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. വീട്ടിലുള്ളവ൪ക്കെല്ലാമുള്ള വിശേഷങ്ങളുമായാണ് ‘കുടുംബം’ വായനക്കാരിലത്തെുന്നത്. ആരോഗ്യം, പാചകം, ശിശു പരിപാലനം, വൃദ്ധ പരിചരണം, വിനോദം തുടങ്ങി എല്ലാ തലമുറകളിലുള്ളവ൪ക്കും ഉൾക്കൊള്ളാവുന്നതാണ് കുടുംബത്തിൻെറ ഉള്ളടക്കം. കരിയ൪, യാത്ര, സംരംഭകത്വം, നിക്ഷേപം, ക്രാഫ്റ്റ്, ഓട്ടോമൊബൈൽ തുടങ്ങി സാമൂഹിക-സാമ്പത്തിക-കുടുംബ ജീവിതത്തിൻെറ നിഖില മേഖലകളും സ്പ൪ശിക്കുന്നതാണ് ‘കുടുംബം’. കോപ്പികൾ ബഹ്റൈൻ വിപണിയിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story