Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവംഗനാടിനെതിരെ വമ്പേറും...

വംഗനാടിനെതിരെ വമ്പേറും അങ്കം

text_fields
bookmark_border
വംഗനാടിനെതിരെ വമ്പേറും അങ്കം
cancel

കൊച്ചി: ജീവനു തുല്യം ഫുട്ബാളിനെ നെഞ്ചേറ്റിയവ൪ ഇന്ന് ഒരു പന്തിനുവേണ്ടി ഒന്നാകുന്നു. ഇന്ത്യൻ സൂപ്പ൪ ലീഗിൽ കേരള ബ്ളാസ്റ്റേഴ്സും വംഗനാട്ടിൽനിന്നുള്ള അത്ലറ്റികോ ഡി കൊൽക്കത്തയും തമ്മിൽ കൊച്ചിയിൽ ഏറ്റുമുട്ടുമ്പോൾ വെറുമൊരു മത്സരം എന്നതിനേക്കാൾ, ഫുട്ബാളിനെ അതിരറ്റ് സ്നേഹിക്കുന്ന രണ്ട് നാടുകൾ തമ്മിലുള്ള പോരാട്ടമാകും അത്. ഇന്ത്യൻ ക്രിക്കറ്റിൽ സമകാലികരായ രണ്ടു സൂപ്പ൪ താരങ്ങൾ രണ്ടു ചേരികളിൽ അണിനിരക്കുന്നുവെന്ന വിശേഷംകൂടിയുണ്ട് കലൂ൪ ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഇന്നത്തെ അങ്കത്തിന്. എന്നാൽ, പോരാട്ടത്തിന് സാക്ഷിയാകാൻ ടീം ഉടമകളായ സചിനും സൗരവ് ഗാംഗുലിയുമുണ്ടാകില്ല.

കൊൽക്കത്തയിലെ സാൾട്ട്ലേക് സ്റ്റേഡിയത്തിലെ ആദ്യ പാദത്തിൽ കൊമ്പുകോ൪ത്തപ്പോൾ സമനിലയായിരുന്നു ഫലം. എവേ മാച്ചിൽ ഓരോ ഗോളടിച്ച് കരുത്തരായ എതിരാളിയെ പിടിച്ചുകെട്ടിയതിൻെറ മുൻതൂക്കം ബ്ളാസ്റ്റേഴ്സിനൊപ്പമാണ്. അന്ന് കേരളത്തെ നേരിട്ട ടീമിൽ സസ്പെൻഷൻ കാരണം പുറത്തായിരുന്ന ടഫേര ഫിക്രുവെന്ന അപകടകാരിയായ സ്ട്രൈക്ക൪ ഇന്നു കളിക്കും. ഒപ്പം, സ്പാനിഷ് താരം ലൂയിസ് ഗാ൪ഷ്യയും കൊൽക്കത്തക്കുവേണ്ടി കളത്തിലിറങ്ങും.
രണ്ട് x മൂന്ന്
ഗോളില്ലായെന്ന മുറവിളിക്കൊടുവിൽ ഒരു ഗോൾ പിറന്നപ്പോൾ നിലവാരവുംകൂടി ബ്ളാസ്റ്റേഴ്സിന്. തുട൪ച്ചയായ സമനിലകൾക്കൊടുവിൽ ഡൽഹിയിലത്തെി ഡൈനാമോസിനെ 1-0ത്തിന് തോൽപിച്ചതോടെ ലഭിച്ച കനപ്പെട്ട മൂന്നു പോയൻറ് ടീമിനെ എലൈറ്റ് പൊസിഷനായ മൂന്നാം നമ്പറിലുമത്തെിച്ചു. അതേസമയം, ഒന്നിൽനിന്ന് രണ്ടിലേക്ക് പടിയിറങ്ങിയാണ് സ്പാനിഷ് ക്ളബ് അത്ലറ്റികോ മഡ്രിഡിൻെറ ഇന്ത്യൻ ഫ്രാഞ്ചൈസിയത്തെുന്നത്. ഒമ്പതു കളിയിൽ നാല് ജയവും നാല് സമനിലയും ഒരു തോൽവിയുമായി 16 പോയൻറുള്ള കൊൽക്കത്ത ഗോൾവ്യത്യാസത്തിലാണ് ചെന്നൈയിന് പിന്നിൽ രണ്ടാമതായത്.
സ്പാനിഷ് മസാല
ബ്രസീലിന് റിയോ ഡെ ജനീറോയും സ്പെയിനിന് മഡ്രിഡും പോലെയാണ് ഇന്ത്യൻ ഫുട്ബാളിന് കൊൽക്കത്ത. ക്രിക്കറ്റിൻെറ മണ്ണിൽ ഫുട്ബാളിന് വളക്കൂറ് ഏറെയുള്ള നാട്. ഐ.എസ്.എല്ലിൽ പുതിയൊരു ടീമിനായി ക്ളബ് വൈര്യംമറന്ന് കൊൽക്കത്തക്കാ൪ ഒന്നിച്ചപ്പോൾ അവരുടെ വികാരത്തിന് മുന്നിൽ നടക്കാൻ ക്രിക്കറ്റിലെ ‘ദാദ’തന്നെയിറങ്ങി. വൻകിട ടീമായൊരുക്കാൻ സ്പാനിഷ് ലാ ലിഗ ജേതാക്കളായ അത്ലറ്റികോ മഡ്രിഡുമത്തെി. ഐ.എസ്.എല്ലിനെ ആദ്യം ലോകശ്രദ്ധയിലത്തെിച്ചത് ഫ്രാഞ്ചൈസിക്ക് വിലപേശിയ സ്പാനിഷ് ടീമിൻെറ നീക്കമായിരുന്നു. ടീമിനെ സ്വന്തമാക്കിയശേഷം, ഒട്ടേറെ സ്പാനിഷ് ക്ളബുകളെ പരിശീലിപ്പിച്ച മുൻ അത്ലറ്റികോ മഡ്രിഡ് താരം അൻേറാണിയോ ലോപസ് പരിശീലകക്കുപ്പായമണിഞ്ഞപ്പോൾ വീണ്ടും വാ൪ത്തയായി. മാ൪ക്വീതാരമായി മുൻ സ്പാനിഷ് ദേശീയ താരം ലൂയി ഗാ൪ഷ്യയുമത്തെി.
ടീമിൽ, ഇനിയുമുണ്ട് സ്പാനിഷ് മസാലക്കൂട്ട്. ശ്രദ്ധേയതാരം ജൊഫ്രി മതേവു, പ്രതിരോധനിരയിലെ ജൊസെമി, മുൻനിരയിലെ അ൪നൽ ലിബ൪ട്ട് എന്നിവരെല്ലാം സ്പാനിഷ് താരങ്ങൾ. ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, ലിവ൪പൂൾ തുടങ്ങിയ ആരുംമോഹിക്കുന്ന ക്ളബുകൾക്ക് പന്തുതട്ടിയ ഗാ൪ഷ്യയുടെ പരിചയസമ്പത്ത് കൊൽക്കത്തക്ക് കരുത്താകുന്നു. ഇതിനൊപ്പമാണ് ‘കുട്ടിക്കരണം മറിഞ്ഞ്’ ആരാധകമനംകവ൪ന്ന ഇത്യോപ്യൻ താരം ടഫേര ഫിക്രുവിൻെറ സാന്നിധ്യം. ടൂ൪ണമെൻറിലെ ഇന്ത്യൻ ഗോളടിയന്ത്രങ്ങൾ ബാൽജിത് സാഹ്നി, കാവിൽ ലോബോ, മികച്ച ഫോമിലുള്ള ഗോൾകീപ്പ൪ സുബാശിഷ് റോയ് ചൗധരി തുടങ്ങിയവരെല്ലാം ബ്ളാസ്റ്റേഴ്സിന് ഇന്ന് തലവേദന തീ൪ക്കും. 20 മഞ്ഞക്കാ൪ഡുകളും മൂന്ന് ചുവപ്പുകാ൪ഡുകളുമായി ‘പരുക്കൻ’ കളിയിൽ ഏറെ മുന്നിലുള്ള കൊൽക്കത്തയെ കൊമ്പന്മാ൪ എങ്ങനെ നേരിടുമെന്നതും കണ്ടറിയണം.
ചോപ്ര റിട്ടേൺസ്
ഇയാൻ ഹ്യൂം-സബീത്ത്-പെൻ ഒ൪ജി ത്രയങ്ങളിൽ വട്ടംചുറ്റുന്ന ബ്ളാസ്റ്റേഴ്സിന് നല്ല വാ൪ത്തയാണ് ഇംഗ്ളീഷ് സ്ട്രൈക്ക൪ മൈക്കൽ ചോപ്രയിൽനിന്ന്. പരിക്കുമൂലം കഴിഞ്ഞ ഏഴു മത്സരങ്ങളിൽ വിട്ടുനിന്ന ചോപ്ര പരിശീലനത്തിനിറങ്ങിയതായും സൗഹൃദമത്സരത്തിനിടെ രണ്ടു ഗോളുകൾ നേടിയതായും ടീമിൻെറ മുഖ്യ പരിശീലകൻ ഡേവിഡ് ജെയിംസ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിൻെറ അടിസ്ഥാനത്തിൽ ഇന്നത്തെ നി൪ണായക അങ്കത്തിൽ മൈക്കൽ ചോപ്ര ബ്ളാസ്റ്റേഴ്സിൻെറ രക്ഷകനായി അവതരിക്കുമെന്നാണ് സൂചന. ആരാധകരുടെ പ്രാ൪ഥനകൾക്ക് ഉത്തരം കണ്ടാൽ, ഗോളടിമറക്കുന്നുവെന്ന പരാതിക്ക് ഹ്യൂമിനൊപ്പം ചോപ്ര ഉത്തരം നൽകും. പരിക്ക് ഭേദമായി, പ്രതീക്ഷയിൽ എന്ന് ചോപ്ര കഴിഞ്ഞ ദിവസം ഫേസ്ബുക് പേജിലും കുറിച്ചിരുന്നു.
ഇനിയുള്ള ഹോം മാച്ചുകളിൽ വിജയിക്കുക എന്നതാണ് കേരള ബ്ളാസ്റ്റേഴ്സിൻെറ ലക്ഷ്യമെന്നും ജെയിംസ് പറഞ്ഞു. കൊൽക്കത്ത മികച്ച ടീമാണ്. മികച്ച താരങ്ങളും അവ൪ക്കുണ്ട്. പക്ഷേ, ബ്ളാസ്റ്റേഴ്സ് ശുഭാപ്തിവിശ്വാസത്തിലാണ്. ഇനിയുള്ളത് അധികവും ഹോം മാച്ചാണെന്നുള്ളത് ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ലോക നിലവാരമുള്ള ഫാൻസാണ് കൊച്ചിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story