Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമോദി ഭരണത്തിലൂടെ...

മോദി ഭരണത്തിലൂടെ ഇന്ത്യ എങ്ങോട്ട്?

text_fields
bookmark_border
മോദി ഭരണത്തിലൂടെ ഇന്ത്യ എങ്ങോട്ട്?
cancel

2014 ലെ ലോക്സഭാ തെരെഞ്ഞടുപ്പിനുശേഷം മോദിയുടെ ഭരണം 150 ദിവസം തികക്കുന്നതിനു മുമ്പേ മുഖ്യമായും ബിഹാറും യു.പിയും കേന്ദ്രീകരിച്ചുകൊണ്ട് ഉപതെരഞ്ഞെടുപ്പുകളും മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞടുപ്പുകളും നടക്കുകയുണ്ടായി. ഏറക്കുറെ ലോക്സഭാ തെരഞ്ഞടുപ്പ് ഫലത്തിൻെറ തുട൪ച്ച തന്നെയായിരുന്നു ഇവയുടെ ഫലങ്ങളും. തെരഞ്ഞടുപ്പ് അവലോകനം ‘വിഷ്ഫുൾ തിങ്കിങ്’ ആവരുത്. നമ്മുടെ ആഗ്രഹങ്ങളും മോഹങ്ങളും നമ്മെ ക൪മ പ്രചോദിതരാക്കാനാണ് സഹായിക്കേണ്ടത്. വിശകലനങ്ങൾ വസ്തുനിഷ്ഠവും നിഷ്പക്ഷവും ആഗ്രഹ നിരപേക്ഷവും മൂലകാരണങ്ങളെ കണ്ടത്തെി പരിഹരിക്കാൻ സഹായകവുമായിരിക്കണം. നി൪ഭാഗ്യവശാൽ 2014 ലെ കോൺഗ്രസ് പരാജയത്തിൻെറ കാരണങ്ങളെക്കുറിച്ച ആൻറണി റിപ്പോ൪ട്ട്, കോൺഗ്രസിന് പറ്റിയ തെറ്റുകൾ എന്തെന്ന് അടയാളപ്പെടുത്തുകയോ അതുകൊണ്ടുതന്നെ അവക്കുള്ള ശരിയായ പരിഹാരമാ൪ഗങ്ങൾ കണ്ടത്തൊൻ സഹായിക്കുന്നതോ ആയിരുന്നില്ല.

വെറും വില വ൪ധനയുടെയും വികസന കാര്യത്തിലെ തങ്ങളുമായുള്ള സമാനതയുടെയും മാത്രം വിഷയങ്ങൾ ച൪ച്ചയാക്കിയ കോൺഗ്രസ് മോദിയുടെ നേതൃത്വത്തിലുള്ള ഭരണം നൂറുദിവസംകൊണ്ടുതന്നെ ഇന്ത്യയുടെ ഭരണരീതിയുടെ അലകുംപിടിയും മാറ്റുന്നത് പ്രശ്നവത്കരിച്ചതേയില്ല. തെരഞ്ഞടുപ്പിനുമുമ്പേ സോഷ്യൽ മീഡിയയിലും ഇതര മാധ്യമങ്ങളിലും വളരെ വാചാലനായി പ്രത്യക്ഷപ്പെട്ടിരുന്ന മോദി അധികാരത്തിലത്തെിയതിൽപിന്നെ ഏറക്കുറെ മൗനിയായി ഇന്ത്യയുടെ ജനാധിപത്യ അടിസ്ഥാനങ്ങളെ തകിടംമറിക്കുക എന്ന ലക്ഷ്യത്തോടുകൂടി ‘പണി’ എടുത്തുകൊണ്ടിരിക്കുകയാണ്. മോദിഭരണം 100 ദിവസം പിന്നിടുമ്പോൾ തന്നെ കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അഞ്ചോ പത്തോ വ൪ഷങ്ങൾ കഴിയുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? ജനാധിപത്യവും സെക്കുലറിസവും സോഷ്യലിസവും പരീക്ഷിച്ച് സ്വാതന്ത്ര്യത്തിൻെറ 67 വ൪ഷം പിന്നിട്ട ഇന്ത്യ, ഇപ്പോൾ മോദിഭരണത്തിനുകീഴിൽ നമ്മോടൊപ്പം സ്വാതന്ത്ര്യംനേടി ഒരു പരാജിത രാജ്യമായി പരിണമിച്ച പാകിസ്താൻെറ വഴിതേടുകയാണോ എന്ന സംശയം ശക്തിപ്പെടുകയാണ്.

പാകിസ്താൻ ഒരു പരാജിത രാജ്യമായി പരിണമിച്ചത് മുഖ്യമായും നാല് കാരണങ്ങളാലാണ്. ആ നാല് കാരണങ്ങളും നൂറുദിവസങ്ങൾക്കുള്ളിൽതന്നെ മോദിഭരണത്തിൽ വേണ്ടത്ര അളവിൽ പ്രത്യക്ഷീഭവിക്കുന്നതായാണ് കാണുന്നത്. ഒരു രാജ്യം എന്ന നിലക്ക് പാകിസ്താൻ പരാജയപ്പെടാനുണ്ടായ ഏറ്റവും പ്രധാനകാരണം, അത് സ്ഥാപിതമായതുതന്നെ ഒരു വിശിഷ്ട മതത്തിൻെറ വ്യാജമുഖത്തെ ഉപയോഗപ്പെടുത്തിയാണ് എന്നതാണ്. പാകിസ്താൻെറ സൃഷ്ടിയിലേക്ക് എത്തിച്ച സംഭവങ്ങളുടെ തുടക്കം മുസ്ലിംലീഗിൻെറ രൂപവത്കരണം ആയിരുന്നെങ്കിൽ അതിന് നേതൃത്വം കൊടുക്കുകയും അതിൻെറ ആദ്യ പ്രസിഡൻറ് ആയിത്തീരുകയും ചെയ്ത ആഗാഖാൻ മുതൽ പാകിസ്താൻെറ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്നക്കുവരെ ഇസ്ലാമിൻെറ സനാതന ധാ൪മിക മൂല്യങ്ങളുമായോ അതിൻെറ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രതിനിധാനവുമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇന്ത്യയിൽ ബി.ജെ.പിയും സംഘ്പരിവാറും അധികാരത്തിലത്തെിയിരിക്കുന്നതും ഹൈന്ദവ മതത്തിൻെറ ഒരു സനാതന ധാ൪മികമൂല്യവും ഉൾക്കൊള്ളാതെ അതിനെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി സാമുദായികവത്കരിച്ച് കലാപങ്ങളിലൂടെ ഭിന്നമത സമൂഹങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടാണ്.

അദ്വാനിക്കും മോദിക്കും അമിത് ഷാക്കുമൊക്കെ ഹൈന്ദവ മതവുമായുള്ള ബന്ധം ആഗാഖാനും ജിന്നക്കും ഇസ്ലാമുമായുള്ള ബന്ധം തന്നെയാണ്. അന്ന് ലീഗിനും ജിന്നക്കും പിന്നിൽ കഥ അറിയാതെ ആടുകയും പാടുകയും ചെയ്ത മൗലവിമാരുണ്ടായിരുന്നതുപോലെ ഇന്ന് ബി.ജെ. പിക്കും സംഘ്പരിവാറിനും പിന്നിലും കഥയറിയാതെയാടുന്ന ചില സ്വാ൪ഥംഭരികളും നിക്ഷിപ്ത താൽപര്യക്കാരുമായ സ്വാമിമാരും സന്യാസിമാരുമുണ്ട്.
പാകിസ്താൻ എന്ന രാജ്യത്തെ നശിപ്പിച്ച രണ്ടാമത്തെ ഘടകം ഏകാധിപത്യവും പട്ടാളം എന്നും സൂക്ഷിച്ചിരുന്ന രാഷ്ട്രീയത്തോടുള്ള താൽപര്യവുമായിരുന്നു. മോദിയുടെ ഭരണം ജനാധിപത്യ രീതിയെ ഉപയോഗപ്പെടുത്തിയും അതിൻെറ മേലങ്കിയണിഞ്ഞും അതേ വഴിയിലേക്കാണോ ഇന്ത്യയെ കൊണ്ടുപോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മന്ത്രിമാ൪ സ്വതന്ത്രമായി പത്ര സമ്മേളനംപോലും നടത്തുന്നത് വിലക്കി, ഓരോ മന്ത്രാലയത്തിൻെറ സെക്രട്ടറിമാരും പ്രധാനമന്ത്രിക്ക് നേരിട്ട് റിപ്പോ൪ട്ട് ചെയ്യുന്ന പുതിയ മെക്കാനിസം രൂപപ്പെടുത്തി, മന്ത്രിസഭാ ഉപസമിതികളെ പിരിച്ചുവിട്ടു, ആസൂത്രണ കമീഷനെ ഇല്ലാതാക്കി, സംസ്ഥാന സെക്രട്ടേറിയറ്റുകളിൽ പോലും പ്രധാനമന്ത്രിയുടെ ഒരു ഓഫിസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു, പരമോന്നത ന്യായാധിപന്മാരെ നിശ്ചയിക്കുന്നതുപോലും ഭരണകൂടത്തിൻെറ ഇംഗിതത്തിനനുസരിച്ച് ആവുന്നതിന് പുത്തൻരീതി പരിചയപ്പെടുത്തി, ചരിത്രത്തിലും വിദ്യാഭ്യാസ പദ്ധതികളിലും സംഘ്പരിവാ൪ ഭാഷ്യത്തിനനുസരിച്ച് സമൂലമാറ്റം വരുത്തി, മോദി നടത്തുന്ന പരീക്ഷണം അധികാരം പൂ൪ണമായും ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതിന് സഹായകമാകുന്ന ജനാധിപത്യത്തിൻെറ മൂടുപടമിട്ട ഏകാധിപത്യ പ്രവണത അല്ളെങ്കിൽപിന്നെ മറ്റെന്താണ്? നേരത്തേ പറഞ്ഞ ഏകാധിപത്യ പ്രവണതകൾക്കുപുറമേ ബി.ജെ.പിയും മോദി ഭരണകൂടവും മറ്റു ചില പുതിയ പ്രവണതകൾക്ക് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്.

നേരത്തേ പട്ടാളത്തിൽ ആ൪മി ചീഫ് ആയി സേവനം അനുഷ്ഠിച്ചവ൪ വിദേശ രാജ്യങ്ങളിൽ ഹൈകമീഷണ൪മാരായും ചില സംസ്ഥാനങ്ങളിൽ ഗവ൪ണ൪മാരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 94-97 കാലത്ത് ആ൪മി ചീഫ് ആയിരുന്ന ജനറൽ ശങ്ക൪ റോയ് ചൗധരി രാജ്യസഭാ മെംബ൪ ആയി പ്രവ൪ത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചീഫ് ഓഫ് ആ൪മി സ്റ്റാഫ് ആയിരുന്ന വി.കെ. സിങ്ങിനെപ്പോലുള്ള ഒരാൾ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു, ഗാസിയാബാദ് ലോക്സഭാമണ്ഡലത്തിൽനിന്ന് മത്സരിച്ച് തൊട്ടടുത്ത സ്ഥാനാ൪ഥിയെക്കാൾ അഞ്ചുലക്ഷത്തിലേറെ വോട്ട് കൂടുതൽ നേടി മോദിക്ക് പിന്നിൽ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം കൈവരിച്ച് ലോക്സഭയിലത്തെി മന്ത്രിയായത് ഇന്ത്യാചരിത്രത്തിൽ ആദ്യമായാണ്. ഏത് സൈനികോദ്യോഗസ്ഥനിലും രാഷ്ട്രീയ താൽപര്യം ഉണ്ടാക്കുന്ന ഈ കീഴ്വഴക്കം പട്ടാളത്തിലെ ബ്രിഗേഡിയ൪മാ൪ക്കും മേജ൪മാ൪ക്കും ജനറൽമാ൪ക്കുമൊക്കെ നൽകുന്ന സന്ദേശം എന്തായിരിക്കുമെന്ന് ചിന്തിക്കുമ്പോൾ മാത്രമേ ഈ പ്രവണത ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതത്തെക്കുറിച്ച് നമ്മൾ ബോധവാന്മാരാകുകയുള്ളൂ.

പാകിസ്താനെ നശിപ്പിച്ച മറ്റൊരു പ്രധാന ഘടകം ഭിന്ന ഉപദേശീയതകളെ സമഭാവനയോട് കൊണ്ടുനടക്കാൻ സാധിക്കാതെ പോയതായിരുന്നു. ഇസ്ലാമിന് അന്യമായ, ഒരു പ്രവാചകൻെറ ചരിത്രത്തിലും കാണാൻ സാധിക്കാത്ത സങ്കുചിത സാമുദായികതയുടെ അടിസ്ഥാനത്തിൽ നിലവിൽവന്ന പാകിസ്താൻ കൂടുതൽ സങ്കുചിതമായ ഭാഷാ വംശീയ സങ്കുചിതത്വത്തിലേക്ക് ‘വളരുകയും’ ‘വികസിക്കുകയും’ അങ്ങനെ വീണ്ടും വിഭജിക്കപ്പെട്ട് ‘ബാക്കിസ്ഥാൻ’ ആയി മാറുകയും ചെയ്തു. ഇസ്ലാംമതത്തിൻെറ വ്യാജ മുഖത്തെ ഉപയോഗപ്പെടുത്തി രാജ്യം സൃഷ്ടിച്ചവ൪ പ്രശ്നങ്ങളെ വിഭാഗീയ വീക്ഷണത്തോടെയാണ് കൈകാര്യം ചെയ്തത്. ഇവിടെയാണ് രാഷ്ട്രീയ ലക്ഷ്യവും സാമൂഹിക ലക്ഷ്യങ്ങളുംതോളോടുതോൾ ചേ൪ന്ന് പ്രവ൪ത്തിക്കേണ്ടതിൻെറ ആവശ്യവും പ്രാധാന്യവും നാം മനസ്സിലാക്കേണ്ടത്. മോദിയും അമിത് ഷായും ഇന്ത്യയുടെ സാമൂഹിക ലക്ഷ്യത്തിൻെറ ചെലവിലാണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം നേടിയത്.

മോദി ഭരണകൂടം അവതരിപ്പിച്ച ആദ്യത്തെ ബജറ്റ്, അതൊരു രാഷ്ട്രീയ ബജറ്റ് ആയതുകൊണ്ടുതന്നെ, ഈ പ്രതിഭാസത്തിന് മറ്റൊരു തരത്തിലും തലത്തിലുംകൂടി അടിവരയിടുന്നതായിരുന്നു. രാജ്യത്തെ ഭിന്നപ്രദേശങ്ങളോട് കാണിക്കേണ്ട ജനാധിപത്യ സമഭാവനയും ഫെഡറലിസത്തിൻെറ താൽപര്യമായ വിഭവ വിതരണത്തിൽ കാണിക്കേണ്ട നീതിയും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കടിപ്പെട്ട ഭരണകൂടങ്ങൾക്ക് നഷ്ടപ്പെട്ടുപോകുന്നതിൻെറ കൃത്യവും വ്യക്തവുമായ ഉദാഹരണമായിരുന്നു അത്. ഇതുതന്നെയായിരുന്നു, കാരണം വ്യത്യസ്തമായിരുന്നെങ്കിലും, അന്ന് കിഴക്കൻ പാകിസ്താൻ ആയിരുന്ന ബംഗ്ളാദേശിനോടും ഇപ്പോഴത്തെ ബലൂചിസ്താനോടുമൊക്കെ പാകിസ്താനും കാണിച്ചതും കാണിച്ചുകൊണ്ടിരിക്കുന്നതും. കേരളവും ബംഗാളും പോലുള്ള സംസ്ഥാനങ്ങൾക്ക് അവരുടെ ആദ്യത്തെ ആ രാഷ്ട്രീയ ബജറ്റിലൂടെ മോദിയും സംഘ്പരിവാറും നൽകിയത് പിന്തുണക്കാത്തവ൪ക്ക് തങ്ങളുടെ ഭരണത്തിൻെറ പിന്തുണയുണ്ടാവില്ല എന്ന ഫെഡറലിസത്തിനും ജനാധിപത്യത്തിനും വിരുദ്ധമായ സന്ദേശമായിരുന്നു.

എല്ലാ ജനവിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കും അവ൪ അ൪ഹിക്കുന്ന പങ്കാളിത്തം അവ൪ക്ക് അധികാരത്തിലും അവസരങ്ങളിലും വിഭവങ്ങളിലും നൽകാതെ ഇന്ത്യ എന്ന രാജ്യത്തിന് വികസിതമാകാനോ, ജനാധിപത്യപരമായ പക്വതയും പാകതയും കൈവരിക്കാനോ ബഹുസ്വര സമൂഹമായി വികസിക്കാനോ സാധിക്കില്ല. ഇതൊരു ചരിത്രപാഠം കൂടിയാണ്. ലോകത്ത് സാമൂഹിക സംഘ൪ഷം നിലനിൽക്കുന്ന ഒരു രാജ്യവും വളരുകയോ വികസിക്കുകയോ ചെയ്തിട്ടില്ല. 300 വ൪ഷം പഴക്കമുള്ള ബ്രിട്ടനെ രൂപപ്പെടുത്തുന്ന സ്കോട്ട്ലൻഡും അയ൪ലൻഡും ഇംഗ്ളീഷ് ആധിപത്യത്തിൻെറയും സ്വത്വരാഷ്ട്രീയത്തിൻെറയും പേരിൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം കാംക്ഷിക്കുന്നെന്ന വ൪ത്തമാനകാല യാഥാ൪ഥ്യത്തിൻെറ വെളിച്ചത്തിൽപോലും വൈരവും വെറുപ്പും വിദ്വേഷവും മൂലധനമാക്കിയ സങ്കുചിത വ൪ഗീയ ഫാഷിസ്റ്റ്ചിന്ത ഈ ചരിത്ര സത്യം ഉൾക്കൊള്ളുന്നതിൽനിന്ന് മോദിക്കും അമിത് ഷാക്കും തടസ്സംനിൽക്കുകതന്നെ ചെയ്യുമെന്നാണ് ഉത്തരേന്ത്യയിൽ പുന൪ജനിച്ച ലവ് ജിഹാദ് പ്രചാരണവും കലാപങ്ങളും തെളിയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story