Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightതോക്കെടുക്കുന്ന...

തോക്കെടുക്കുന്ന ദൈവങ്ങള്‍

text_fields
bookmark_border
തോക്കെടുക്കുന്ന ദൈവങ്ങള്‍
cancel

ഹരിയാനയിലെ ഹിസാ൪ കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന ‘ജഗദ് ഗുരു രാംപാൽജി മഹാരാജ്’ എന്ന രാംപാൽ സിങ് ജതിൻ എന്ന ആൾദൈവത്തിൻെറ ആശ്രമത്തിൽ നടന്ന സംഭവങ്ങൾ രാജ്യത്തെയാകമാനം ഞെട്ടിക്കുന്നതാണ്. മുമ്പ് നടന്ന പല കേസുകളുമായി ബന്ധപ്പെട്ട് ഹരിയാനാ ഹൈകോടതി 49 തവണ രാംപാലിന് സമൻസ് അയച്ചിരുന്നു. എന്നാൽ, ഒരു തവണപോലും ഹാജരാവാൻ രാംപാൽ സന്നദ്ധനായില്ല. ഒരിക്കൽ വിഡിയോ കോൺഫറൻസിലൂടെ വിചാരണയെ നേരിടാൻ കോടതി ഇയാൾക്ക് അനുമതി നൽകി. അതും അദ്ദേഹത്തിൻെറ അനുയായികൾ തടസ്സപ്പെടുത്തി. പ്രസ്തുത സംഭവത്തിൻെറ പേരിൽ കോടതി ഇയാൾക്കെതിരെ കോടതിയലക്ഷ്യ കേസെടുത്തു. പ്രസ്തുത കേസിൽ ഹാജരാവാൻ 2014 സെപ്റ്റംബറിൽ സമൻസയച്ചു. കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചപ്പോൾ റെയിൽ-റോഡ് ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടാണ് രാംപാലിൻെറ അനുയായികൾ അതിനോട് പ്രതികരിച്ചത്. ഒടുവിൽ രണ്ടു ദിവസം മുമ്പ് രണ്ടും കൽപിച്ച്, കോടതിയുടെ ശക്തമായ നി൪ദേശത്തിൻെറ ബലത്തിൽ പൊലീസ് അദ്ദേഹത്തെ അറസറ്റ് ചെയ്യാൻ ചെന്നു. അതാണ് ആറ് പേരുടെ മരണത്തിലും നിരവധി പേരുടെ പരിക്കിലും കലാശിച്ച സംഘ൪ഷമായി മാറിയത്. സായുധരായ അനുയായികളുടെ തടസ്സങ്ങളെ മറികടന്ന് ബുധനാഴ്ച രാത്രി രാംപാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞു.

ഇന്ത്യയിലെ മറ്റേതൊരു ആൾദൈവത്തെയുംപോലെ സ്വന്തമായ നിയമവും നീതിന്യായ സംവിധാനവും കൊണ്ടുനടക്കുന്നയാളാണ് രാംപാലും. ഏതാണ്ട് 4000ത്തിന് അടുത്തുവരുന്ന സ്വകാര്യ സൈന്യം ഇദ്ദേഹത്തിനുണ്ടത്രെ. സൈന്യത്തിൽ നിന്ന് വിരമിച്ച കമാൻഡോകളാണ് ഇവ൪ക്ക് പരിശീലനം നൽകുന്നത്. രാജ്യത്തിനകത്ത് മറ്റൊരു സ്വയംഭരണ റിപ്പബ്ളിക് പണിത് തൻേറതായ നിയമങ്ങൾ നടപ്പാക്കുകയായിരുന്നു രാംപാൽ എന്ന൪ഥം. ഇത്രയും വലിയൊരു സ്വകാര്യ സൈന്യത്തെയും സ൪വസജ്ജമായ ആശ്രമവും ഒറ്റദിവസംകൊണ്ട് വള൪ത്തിയെടുക്കാൻ ആ൪ക്കും സാധിക്കില്ല. ഭരണകൂടത്തിൻെറയും പൊലീസിൻെറയും രാഷ്ട്രീയ നേതൃത്വത്തിൻെറയും ചിലപ്പോഴെങ്കിലും ജുഡീഷ്യറിയുടെയും പിന്തുണയോടുകൂടി മാത്രമേ ഇത്തരമൊരു സങ്കേതം കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ. അവസാനം അവ൪ തിടംവെച്ച് വള൪ന്ന് മുഴുവൻ രാജ്യസംവിധാനങ്ങളെയും ചോദ്യം ചെയ്യുന്ന അവസ്ഥയിലത്തെുമ്പോൾ സംഭവിക്കാവുന്നതെന്തോ അതാണ് ഹരിയാനയിൽ സംഭവിച്ചിരിക്കുന്നത്. ആൾദൈവങ്ങളെക്കൊണ്ട് വഴിനടക്കാൻ പറ്റാത്ത അവസ്ഥയിലാണ് നമ്മുടെ രാജ്യം ഇന്ന്. ചെറുകിട, വൻകിട ദൈവങ്ങൾ ഓരോ സംസ്ഥാനത്തും പല വിധത്തിൽ മുളക്കുകയും വളരുകയും ചെയ്യുന്നു. ഈ ആൾദൈവങ്ങൾക്കും അവരുടെ കേന്ദ്രങ്ങളായ ആശ്രമങ്ങൾക്കും പൊതുവായുള്ള ഒരു കാര്യമുണ്ട്^ലൈംഗികതയും ക്രിമിനലിസവും.

നിയവിരുദ്ധത, നികുതി വെട്ടിപ്പ്, ഭൂമി കൈയേറ്റം, അക്രമം, കൊല, ദുരൂഹത എന്നിവയുമായി ബന്ധപ്പെട്ട അറു വഷളൻ വ൪ത്തമാനങ്ങൾ ഓരോ ആശ്രമത്തിനും ആൾദൈവത്തിനും പറയാനുണ്ടാവും. ആത്മീയത, ജീവകാരുണ്യ പ്രവ൪ത്തനങ്ങൾ എന്നിവയുടെ മറ എല്ലാ ആൾദൈവങ്ങളും പൊതുവായി ഉപയോഗിക്കുന്നുമുണ്ട്. പൊലീസിൻെറയും രാഷ്ട്രീയ നേതൃത്വത്തിൻെറയും പിന്തുണയോടുകൂടിയാണ് ഇവ൪ പ്രവ൪ത്തിക്കുന്നതും തടിച്ചുകൊഴുക്കുന്നതും. ഭരണകൂടത്തിൻെറ ഇളവുകളും സാധാരണ മനുഷ്യരുടെ ആത്മീയ ദൗ൪ബല്യങ്ങളും സന്ധിക്കുമ്പോൾ ആൾദൈവങ്ങൾക്ക് വളക്കൂറുള്ള മണ്ണായി നാട് മാറുന്നു. ഒടുവിൽ ദൈവങ്ങളുടെ വിക്രിയകൾ വൻ ക്രമസമാധാന പ്രശ്നമായി മാറുമ്പോൾ ചിലപ്പോഴെങ്കിലും കോടതിക്കും പൊലീസിനും ഇടപെടേണ്ടി വരുന്നു. അതിൻെറ ഉദാഹരണമാണ് ആശാറാം ബാപ്പുവിൻെറ കാര്യത്തിലും ഇപ്പോൾ രാംപാലിൻെറ കാര്യത്തിലും സംഭവിച്ചത്.

ക്രിമിനൽ ആൾദൈവമായിരുന്ന ആശാറാം ബാപ്പുവിനെ 2013ൽ രാജസ്ഥാൻ പൊലീസ്, ബലാത്സംഗമുൾപ്പെടെ പലവിധകുറ്റങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തപ്പോൾ അതിനെ എതി൪ത്തവരാണ് ബി.ജെ.പി നേതൃത്വം. ഇന്ത്യയിലെ ആൾദൈവങ്ങൾക്കെല്ലാം ബി.ജെ.പിയുടെയും സംഘ്പരിവാറിൻെറയും പിന്തുണയുണ്ട് എന്നതാണ് സത്യം. എന്നാൽ, ബി.ജെ.പി ഭരണത്തിലിരിക്കുന്ന ഹരിയാന പൊലീസാണ് രാംപാലിനെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ആ൪.എസ്.എസിനെതിരെ ശക്തമായ നിലപാടുള്ള ആളാണ് രാംപാൽ എന്നതായിരിക്കും അവരെ ഇതിന് പ്രേരിപ്പിച്ചത്. രാഷ്ട്രീയ സമാജ് സേവാ സമിതി (ആ൪.എസ്.എസ്.എസ്) എന്ന പേരിൽ ഒരു അക്രമിസംഘത്തെ അദ്ദേഹം സ്വന്തമായി കൊണ്ടുനടക്കുന്നുമുണ്ട്.

എത്ര വലിയ ആൾദൈവമായാലും എത്രയധികം അനുയായികൾ കൂടെയുണ്ടായാലും അവരെല്ലാം തുല്യാവകാശവും ബാധ്യതകളുമുള്ള ഇന്ത്യൻ പൗരന്മാരാണ് എന്നതാണ് കാര്യം. ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും നികുതി നിയമങ്ങളുമെല്ലാം പാലിക്കാൻ അവ൪ ബാധ്യസ്ഥരാണ്. എന്നാൽ, നിയമം ആൾദൈവങ്ങൾക്ക് ബാധകമല്ല എന്നൊരു അവസ്ഥ ഇവിടെ നിലവിലുണ്ട്. അതിനാൽ, പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ ആത്മീയ-ആൾദൈവ കേന്ദ്രങ്ങൾ പരിശോധിക്കാനും നിയമവിരുദ്ധ പ്രവ൪ത്തനങ്ങൾ അവസാനിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ സന്നദ്ധമാവണം. അല്ലാത്ത പക്ഷം, രാജ്യത്തെതന്നെ വെല്ലുവിളിക്കുന്ന വിധ്വംസകശക്തികളായി അവ൪ വള൪ന്നു തിടംവെക്കാൻ അധികസമയം വേണ്ടിവരില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story