Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശബരിമലയില്‍ അരവണ...

ശബരിമലയില്‍ അരവണ നിര്‍മാണം നാളെ തുടങ്ങും

text_fields
bookmark_border
ശബരിമലയില്‍ അരവണ നിര്‍മാണം നാളെ  തുടങ്ങും
cancel

ശബരിമല: ശബരിമലയിൽ അരവണ നി൪മാണം 27 ന് തുടങ്ങും. തീ൪ഥാടനത്തിനായി നവംബ൪ 16 ന് നട തുറക്കും മുമ്പ് 25 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഉണ്ടാക്കാനാണ് ശ്രമം . അപ്പം നേരത്തെ തയാറാക്കിയാൽ പൂത്തു പോകാൻ സാധ്യതയുള്ളതിനാൽ നവംബ൪ 12 നേ നി൪മാണം തുടങ്ങുകയുള്ളൂ. അരവണ നി൪മാണത്തിനുള്ള യന്ത്രങ്ങളുടെ അറ്റകുറ്റ പണികൾ പൂ൪ത്തിയായിട്ടുണ്ട് . ഇതിനായി 400 ഓളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവ൪ ഞായറാഴ്ച ചുമതലയേൽക്കും.

അപ്പം, അരവണ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ഹൈകോടതി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിനും സ൪ക്കാറിനും നി൪ദേശം നൽകിയിട്ടുണ്ട് . അപ്പം, അരവണ നി൪മാണം, നി൪മാണ യന്ത്രങ്ങൾ, ഗോഡൗൺ എന്നിവ തികഞ്ഞ ശുചിത്വത്തോടെയാണ് പ്രവ൪ത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നി൪ദേശിച്ചിട്ടുണ്ട് . ഇതേ തുട൪ന്ന് അപ്പം, അരവണ തയാറാക്കുന്നതിന് ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ ക൪ശനമായി പാലിക്കാൻ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ടെന്ന് സ൪ക്കാ൪ കോടതിയെ അറിയിച്ചിട്ടുണ്ട് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story