മലയാളി സ്കൂള്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍
text_fieldsമനാമ: മലയാളിയായ സ്കൂൾ വിദ്യാ൪ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു. അൽബ അലൂമിനിയം കമ്പനിയിൽ ഐ.ടി ഡിപാ൪ട്മെൻറിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും മൈസൂരിൽ താമസക്കാരുമായ തോമസ് കൊന്നക്കലിൻെറ മകൾ സ്റ്റെല്ല തോമസാണ് (15) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഏഷ്യൻ സ്കൂളിൽ 10ാം ക്ളാസ് വിദ്യാ൪ഥിയാണ്. വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യയായ ഭാര്യ അച്ചാമ്മയെ കൂട്ടിക്കൊണ്ടുവരാനായി തോമസ് പുറത്തുപോയ സമയത്താണ് സംഭവം. വീട്ടിൽ തിരിച്ചത്തെിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കാണപ്പെട്ടത്. താൻ പുറത്തുപോകുമ്പോൾ മകൾ സന്തോഷവതിയായിരുന്നുവെന്നാണ് തോമസ് സുഹൃത്തുക്കളോട് പറഞ്ഞത്.
കുടുംബം 15 വ൪ഷമായി ബഹ്റൈനിലുണ്ട്. സൽമാനിയ ആശുപത്രി മോ൪ച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂ൪ത്തിയാക്കിയ ശേഷം മൈസൂരിലേക്ക് കൊണ്ടുപോകും. മരിച്ച സ്റ്റെല്ലയുടെ സഹോദരി ടീന തോമസ് ബംഗളൂരുവിൽ ജോലി ചെയ്യുകയാണ്. സഹോദരൻ ടീവൻ തോമസ് കോയമ്പത്തൂരിൽ എൻജിനിയറിങ് വിദ്യാ൪ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.