Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഹോട്ടല്‍...

ഹോട്ടല്‍ തൊഴിലാളിയുടെ മരണം: പൊലീസ് അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
ഹോട്ടല്‍ തൊഴിലാളിയുടെ മരണം:  പൊലീസ് അന്വേഷണം ആരംഭിച്ചു
cancel
മങ്കട: ആയിരനാഴിപ്പടിയിലെ ഹോട്ടലിലെ മാലിന്യക്കുഴിയില്‍ അസം സ്വദേശി വീണ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആയിരനാഴിപ്പടി ഫ്രന്‍റ്സ് ഹോട്ടലിന്‍െറ മാലിന്യക്കുഴിയില്‍ ഹോട്ടല്‍ തൊഴിലാളി വീണുമരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വെള്ളില ജുമാമസ്ജിദിലാണ് ഖബറടക്കിയത്. സഹോദരന്‍ അല്‍താഫ് റഹ്മാന്‍െറ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വ്യാഴാഴ്ച രാത്രി തന്നെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തതായി എ.എസ്.ഐ പത്മനാഭന്‍ പറഞ്ഞു. പൊലീസ് ഹോട്ടല്‍ ഉടമയില്‍നിന്ന് മൊഴിയെടുത്തിരുന്നു. മങ്കട എസ്.ഐ സുരേന്ദ്രന്‍ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story