Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2014 9:57 AM GMT Updated On
date_range 20 Oct 2014 9:57 AM GMTഇസ് ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ കുര്‍ദുകള്‍ക്ക് അമേരിക്കയുടെ ആയുധ സഹായം
text_fieldsbookmark_border
കൊബാൻ: ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരെ പോരാടുന്ന കു൪ദുകൾക്ക് അമേരിക്ക മരുന്നുകളും ആയുധങ്ങളും നൽകി. കു൪ദ് സൈനിക അധികൃത൪ ആവശ്യപ്പെട്ടതനുസരിച്ച് പലതവണ ആയുധ - മരുന്ന് വിതരണം നടത്തിയെന്നും യു.എസ് വ്യക്തമാക്കി. കൊബാൻ പിടിച്ചടക്കുന്നതിനുള്ള ഇസ് ലാമിക് സ്റ്റേറ്റിൻെറ ശ്രമത്തെ ചെറുക്കുന്നതിനാണ് ആയുധങ്ങൾ വിതരണം ചെയ്തതെന്ന് കെൻറ് കോം വ്യക്തമാക്കി. ശനിയാഴ്ച രാത്രി പതിനൊന്ന് വ്യോമാക്രമണങ്ങൾ നടത്തിയെന്നും കെൻറ് കോം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
കൊബാനിൽ പ്രത്യാക്രമണം നടത്തുന്ന കു൪ദുകൾക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുന്നതിന് തു൪ക്കി ഇതുവരെ തയാറായിട്ടില്ല. 135 ഓളം വ്യോമാക്രമണങ്ങളാണ് യു.എസ് ഇറാഖിൽ ഇതുവരെ നടത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story