Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2014 10:35 AM GMT Updated On
date_range 13 Oct 2014 10:35 AM GMTമിന്നലില്‍ വീടുകള്‍ക്ക് കേടുപറ്റി; ഒരാള്‍ക്ക് പരിക്ക്
text_fieldsbookmark_border
കാസര്‍കോട്: കുമ്പള ആരിക്കാടിയിലും മൊഗ്രാല്‍ പുത്തൂര്‍ കുന്നിലും കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മിന്നലില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. ആരിക്കാടി കോട്ടക്ക് സമീപത്തെ യശ്വന്തയുടെ വീടിന് മിന്നലേറ്റതിനെ തുടര്‍ന്ന് വീട്ടുടമയുടെ സഹോദരന് ലോഹിതാക്ഷന് (30) പൊള്ളലേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്‍െറ ചുവരുകള്‍ വിണ്ടുകീറിയ നിലയിലാണ്. വീട്ടില്‍ ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണളാണ് നശിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ റഫീഖിന്‍െറ വീടിന്‍െറ അടുക്കള ഭാഗം മിന്നലേറ്റ് തകര്‍ന്നു. വീടിനു സമീപത്തെ തെങ്ങും കത്തി നശിച്ച നിലയിലാണ്. വൈദ്യുതി വയറുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story