Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനിയമം വാഴുന്നു

നിയമം വാഴുന്നു

text_fields
bookmark_border
നിയമം വാഴുന്നു
cancel

അക്ഷരാ൪ഥത്തിൽ നിയമം വാഴുകയാണ്. തമിഴക രാഷ്ട്രീയത്തിലെ ദു൪ബലരായ എതിരാളികൾക്കു മുന്നിൽ കഴിഞ്ഞ കുറെ വ൪ഷങ്ങളായി അശ്വമേധം നടത്തിവന്ന പുരട്ചി തലൈവിയാണ് നിയമത്തിനു മുന്നിൽ മല൪ന്നടിച്ചു വീണത്. 66കാരിയായ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാത്രമല്ല, അടുത്ത 10 വ൪ഷത്തേക്ക് തമിഴ്നാട് നിയമസഭയുടെതന്നെ പടിക്കുപുറത്ത്. എ.ഐ.എ.ഡി.എം.കെയിൽ മറ്റെല്ലാ ജനപ്രതിനിധികളും തിരുവായ്ക്ക് എതി൪വായില്ലാതെ ഓച്ചാനിച്ചു നിൽക്കുന്നതുകൊണ്ട് അമ്മ മഹാറാണിക്ക് ജയിലിലിരുന്നും നിയമസഭക്കു പുറത്തുനിന്നും അധികാരത്തിൻെറ ചരടുവലിക്കാം. അതൊന്നും പക്ഷേ, ഈ മഹാവീഴ്ചയുടെ പരിക്ക് ഒട്ടും കുറക്കുന്നില്ല. പ്രധാനമന്ത്രി പദത്തിലേക്ക് വരെ സാധ്യതകൾ വന്നു മുട്ടിവിളിച്ച ശേഷമുള്ള വീഴ്ച.
യഥാ൪ഥത്തിൽ, ഒരുവ൪ഷം മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയാണ്, ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന അഴിമതിക്കേസിനൊടുവിൽ 10 വ൪ഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത കൽപിച്ച്, ജയലളിതയെ കാരാഗൃഹത്തിലേക്ക് അയക്കുന്നത്. അഴിമതിക്കേസിൽ വിചാരണക്കോടതി തടവിനു ശിക്ഷിച്ചാൽ, അപ്പീലുമായി മേൽക്കോടതിയെ സമീപിച്ച് കസേര ഭദ്രമാക്കുകയും കേസ് സാവധാനം ഒന്നുമല്ലാതാക്കി വിരാജിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ ജീവിതരീതി മാറ്റിമറിച്ചത് സുപ്രീംകോടതി വിധിയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് ഭരണഘടനാവിരുദ്ധമെന്നു കണ്ട് അസ്ഥിരപ്പെടുത്തുകയാണ് സുപ്രീംകോടതി ചെയ്തത്.

അഴിമതിനിരോധ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ ഉടനടി അയോഗ്യരാക്കപ്പെടുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 8(1) വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, മൂന്നു മാസത്തിനകം ഉയ൪ന്ന കോടതിയിൽ അപ്പീൽ നൽകി സ്റ്റേ സമ്പാദിച്ചാൽ എം.പി-എം.എൽ.എ സ്ഥാനമോ മന്ത്രിപദമോ നഷ്ടപ്പെടില്ളെന്ന നിയമപരിരക്ഷയാണ് അതേ നിയമത്തിലെ 8(4) വകുപ്പ് രാഷ്ട്രീയ നേതാക്കൾക്ക് നൽകിയിരുന്നത്. മത്സരിക്കുന്നതിനടക്കം വിലക്കുകളൊന്നുമുണ്ടായിരുന്നില്ല. അത്തരമൊരു പരിരക്ഷയിൽ നേതാക്കൾ കൂളായി രക്ഷപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി, സുപ്രീംകോടതിയെ സമീപിച്ചത് പ്രമുഖ മലയാളി അഭിഭാഷക ലില്ലി തോമസാണ്. വ൪ഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഈ വകുപ്പ് അസ്ഥിരപ്പെടുത്തിയത് രാഷ്ട്രീയ ലോകത്തിനാകെ വലിയൊരു തിരിച്ചടിയായിരുന്നു. അഴിമതിക്കേസിൽ തടവില്ലാതെ, പിഴ മാത്രം വിധിച്ചാൽപോലും ഇപ്പോൾ പദവി നഷ്ടപ്പെടും; ആറുവ൪ഷത്തേക്ക് മത്സരിക്കാൻ കഴിയുകയുമില്ല. ജയലളിതയെ നാലു വ൪ഷത്തെ തടവിന് ശിക്ഷിച്ചതുകൊണ്ടാണ് ആറു വ൪ഷവും കൂടി ചേ൪ത്ത് 10 വ൪ഷം മത്സരവിലക്ക് പ്രാബല്യത്തിലാകുന്നത്.

അഴിമതിക്കാരായ രാഷ്ട്രീയക്കാ൪ക്ക് രക്ഷപ്പെടാനുള്ള പഴുതടച്ചതിന് ഒര൪ഥത്തിൽ ജനം നന്ദി പറയേണ്ടതും, ജയലളിത ശപിക്കേണ്ടതും രാഹുൽ ഗാന്ധിയെയാണ്. സുപ്രീംകോടതി വിധി മറികടക്കാൻ യു.പി.എ സ൪ക്കാ൪ ഓ൪ഡിനൻസുമായി ഇറങ്ങിയതാണ്. അഴിമതിയാണ് കോൺഗ്രസിനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തക൪ത്തുകളയാൻ പോകുന്നതെന്ന യാഥാ൪ഥ്യം ബാക്കിനിൽക്കേയായിരുന്നു ഇത്. ഓ൪ഡിനൻസിനെതിരെ ജനരോഷം ഉയ൪ന്നപ്പോൾ, രാഹുലിനെക്കൊണ്ട് കോൺഗ്രസ് കളം കൈയിലെടുക്കാൻ ശ്രമിച്ചു. ഓ൪ഡിനൻസ് കീറി കൊട്ടയിലെറിയണമെന്ന് രാഹുൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞതോടെ, സുപ്രീംകോടതി വിധി പാ൪ലമെൻറിലൂടെ മറികടക്കാനുള്ള രാഷ്ട്രീയനീക്കങ്ങൾ അസ്തമിച്ചു. അതിൻെറ കെടുതി ആദ്യം അനുഭവിച്ചത് കോൺഗ്രസുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ ലോക്ദൾ നേതാവ് ലാലുപ്രസാദാണ്. കാലിത്തീറ്റ കുംഭകോണക്കേസിൽ ഝാ൪ഖണ്ഡിലെ സി.ബി.ഐ കോടതി അഞ്ചു വ൪ഷം ജയിൽശിക്ഷ വിധിച്ചതോടെ, ലാലുവിൻെറ ഭാവിക്കുമേൽ കരിനിഴൽ വീണു. മേൽകോടതിയെ സമീപിച്ച് ജാമ്യം നേടിയെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാര്യ റബ്റിയെയും മകൾ മിസ ഭാരതിയെയുമെല്ലാം സ്ഥാനാ൪ഥിയാക്കാനല്ലാതെ, ലാലുവിന് മത്സരിക്കാൻ കഴിഞ്ഞില്ല; പ്രചാരണത്തിന് ഇറങ്ങാൻ മാത്രമാണ് സാധിച്ചത്. അഴിമതിക്കേസിൽ പഴുതുകിട്ടാതെ വീണ്ടുമൊരു മുൻമുഖ്യമന്ത്രി കൂടി ജയിലിലേക്ക് പോയി. അത് ഹരിയാനയിലെ ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവ് ഓംപ്രകാശ് ചൗതാലയാണ്. 3000 അധ്യാപകരെ നിയമിച്ചതിൽ അഴിമതി നടന്നുവെന്ന് കണ്ടത്തെിയതിനെ തുട൪ന്ന് 10 വ൪ഷത്തേക്കാണ് ചൗതാലയെ വിചാരണക്കോടതി ശിക്ഷിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ജാമ്യം നേടി ചൗതാല ഇപ്പോൾ പ്രചാരണ വേദികളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ ജയിലിലത്തെണമെന്നാണ് കോടതി നി൪ദേശം. അഴിമതി തെളിഞ്ഞ് ചൗതാല അകത്തായതോടെ ഹരിയാനയിൽ ഐ.എൻ.എൽ.ഡിയുടെ ഭാവിതന്നെ ഇരുളടഞ്ഞു.

മുഖ്യമന്ത്രിപദവിയിൽനിന്ന് നേരെ ജയിലേക്ക് പോകേണ്ടിവന്ന ആദ്യത്തെ രാഷ്ട്രീയ നേതാവെന്ന ചരിത്രത്തിൻെറ കറുത്ത അങ്കിയാണ് ശനിയാഴ്ച ജയലളിതക്ക് എടുത്തണിയേണ്ടി വന്നിരിക്കുന്നത്. 1996ൽ തുടങ്ങിയ അഴിമതി കേസ് എല്ലാ പഴുതുകളും ഉപയോഗിച്ച് നീട്ടിക്കൊണ്ടു പോയ ജയലളിത ഇപ്പോൾ രാഷ്ട്രീയ വനവാസത്തിലേക്ക് നടന്നുപോകുന്നത് ഒരു വ൪ഷം മുമ്പുമാത്രം ഉണ്ടായ സുപ്രീംകോടതി വിധിയുടെ വ്യവസ്ഥപ്രകാരമാണെന്നത് വൈപരീത്യം. പ്രധാന എതിരാളികളെയെല്ലാം ചവിട്ടിമെതിച്ച് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39ൽ 37 സീറ്റും കൈയടക്കിയ ജനപിന്തുണക്കിടയിൽ തന്നെയാണ് വൻവീഴ്ച. ജനപിന്തുണയോ സഹാനുഭൂതിയോ മാത്രം പോരാ, സുതാര്യഭരണവും സുപ്രധാനമാണെന്ന് രാജ്യത്തെ രാഷ്ട്രീയനേതാക്കളെയാകെ ഓ൪മിപ്പിക്കുന്നതാണ് ഈ വീഴ്ച.
ദ്രാവിഡ പാ൪ട്ടികളുടെ ബലാബലത്തിൽ കേന്ദ്രീകരിച്ചു നിൽക്കുന്ന തമിഴക രാഷ്ട്രീയം അതുവഴി കുഴഞ്ഞുമറിയുന്നുവെന്ന് പറഞ്ഞു കൂടാ. എന്നാൽ, രാഷ്ട്രീയ എതിരാളികളുടെ തന്ത്രകുതന്ത്രങ്ങളെ പിൻസീറ്റ് ഡ്രൈവിങ്കൊണ്ട് മറികടക്കാൻ ജയലളിതക്ക് എത്രത്തോളം കഴിയുമെന്ന് പരീക്ഷിക്കപ്പെടുന്ന നാളുകളാണ് ഇനി തമിഴ്നാട്ടിൽ. 2011നു ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളും ജയലളിതക്ക് നേട്ടത്തിൻേറതായിരുന്നു. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അതിൽ ജയലളിതയെ വെല്ലാൻ ആരുമില്ലാത്ത സ്ഥിതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. പ്രധാന എതിരാളി മുത്തുവേൽ കരുണാനിധി പ്രായാധിക്യത്തിൻെറ പിടിയിലാണ്. മക്കൾ തമ്മിൽതല്ലുന്നു. അതല്ളെങ്കിൽ കേസിൽ കുടുങ്ങിക്കിടക്കുന്നു. കനിമൊഴിയും വിശ്വസ്തൻ എ. രാജയും 2ജി കേസിൽ; ദയാനിധി മാരനെതിരെ എയ൪സെൽ-മാക്സിസ് കേസിൽ സി.ബി.ഐ കുറ്റപത്രം നൽകിക്കഴിഞ്ഞു. ഡി.എം.കെക്കു ശേഷം പിന്നെയൊരു ശൂന്യതയും കഴിഞ്ഞാണ് തമിഴകത്ത് കോൺഗ്രസിനെ കാണാൻ കഴിയുന്നത്. ഇതിനെല്ലാമിടയിൽ ബി.ജെ.പിക്ക് പുതിയ പ്രതീക്ഷകളാണ് പൊടുന്നനെ ഉണ്ടായിരിക്കുന്നത്. കേന്ദ്രാധികാരത്തിൻെറ തണലിൽ, ലോക്സഭാ തെരഞ്ഞെടുപ്പു നേരത്ത് കൂടെക്കൂട്ടാൻ കിട്ടിയ പാ൪ട്ടികളുടെ കൈത്താങ്ങിൽ ബി.ജെ.പി തമിഴ്നാട്ടിൽ ഒരു കൈ നോക്കുമെന്നുറപ്പ്. എങ്കിലും ജാമ്യം നേടി പുറത്തുവരുമെന്ന് പ്രതീക്ഷിക്കേണ്ട ജയലളിത, തൻെറ മേധാവിത്വം വെറുതെ വെച്ചൊഴിയാൻ പോകുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story