Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുവസംരംഭകര്‍ വരുന്നു;...

യുവസംരംഭകര്‍ വരുന്നു; വഴിയൊരുക്കി കേരളം

text_fields
bookmark_border
യുവസംരംഭകര്‍ വരുന്നു; വഴിയൊരുക്കി കേരളം
cancel

ഏഴു വ൪ഷം മുമ്പ് ബംഗളൂരുവിലെ സ്വന്തം വീട്ടിലിരുന്ന് നാലുലക്ഷം രൂപയുമായി തുടക്കമിട്ട സചിൻ ബൻസാലിൻെറയും ബിന്നി ബൻസാലിൻെറയും ഫ്ളിപ്കാ൪ട്ട് എന്ന ഓൺലൈൻ ഷോപ്പിങ് കമ്പനി ഇന്ന് 35,000 കോടി രൂപ മൂല്യമുള്ള രാജ്യത്തെ പ്രമുഖ കമ്പനിയാണ്. 6000 കോടിയാണ് അവ൪ക്ക് അടുത്ത കാലത്തു കിട്ടിയ ഒരൊറ്റ നിക്ഷേപം. ഡൽഹിക്കാരൻ ദീപ് കൽറയുടെ 12,000 കോടി രൂപ മൂല്യമുള്ള മെയ്ക്ക് മൈ ട്രിപ് എന്ന പേരിലുള്ള വിമാനടിക്കറ്റ് വിൽക്കുന്ന കമ്പനിയാണ് മറ്റൊരു വിസ്മയം. യുവാക്കൾ ചുക്കാൻപിടിക്കുന്ന ഇത്തരം നിരവധി വിസ്മയങ്ങളാണ് നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ ആശയങ്ങൾ വള൪ന്ന് ഇന്ന് വലിയ ലോകത്തെ കീഴടക്കുന്നു.
കേരളവും ഇപ്പോൾ വിസ്മയങ്ങൾക്ക് കാതോ൪ക്കുകയാണ്. നാം വലിയൊരു മാറ്റത്തിൻെറ പൂമുഖപ്പടിയിലാണ്. യുവസംരംഭകരുടെ ജ്വലിക്കുന്ന ആശയങ്ങൾ, ത്രസിപ്പിക്കുന്ന കണ്ടുപിടിത്തങ്ങൾ, അവ൪ക്ക് ഫണ്ട് നൽകാൻ സംവിധാനങ്ങൾ, സ൪ക്കാറിൻെറ ശക്തമായ പിന്തുണ, കൈത്താങ്ങാകാൻ പരിചയ സമ്പന്നരായ വ്യവസായികൾ... അങ്കമാലിയിൽ നടന്ന യുവസംരംഭകമേള (YES)യിലൂടെ കേരളം പുതിയൊരു വ്യവസായ സംസ്കാരത്തിന് തുടക്കംകുറിച്ചിരിക്കുന്നു.
2000ത്തോളം പേരെയാണ് യെസ് പരിപാടിക്ക് പ്രതീക്ഷിച്ചതെങ്കിലും എത്തിയത് 4500ലധികം പേ൪. അപേക്ഷകരുടെ ആധിക്യംമൂലം തലേരാത്രിതന്നെ ഓൺ ലൈൻ രജിസ്ട്രേഷൻ നി൪ത്തലാക്കി. യുവാക്കളുടെ മഹാസംഗമത്തിൽ ആശയങ്ങളും ആവേശവും വാനോളം ഉയ൪ന്നുനിന്നു. അവരുടെ അതിശയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങൾ എല്ലാവരിലേക്കും ഊ൪ജം പക൪ന്നു. വ്യവസായവകുപ്പിൻെറയും കെ.എസ്.ഐ.ഡി.സിയുടെയും ഉന്നതവ്യക്തിത്വങ്ങളും അനുഭവസമ്പന്നരായ വ്യവസായ പ്രമുഖരുമൊക്കെ യുവാക്കളോടൊപ്പം അണിചേ൪ന്നപ്പോൾ അതൊരു പുത്തൻ അനുഭവമായി. രാജ്യത്തിനു മാതൃകയായിത്തീ൪ന്ന കേരളത്തിൻെറ യുവസംരംഭക പദ്ധതി പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു.
ആശയങ്ങൾ ലോകത്തെ ഭരിക്കുമെന്ന് മഹാ സൈദ്ധാന്തികനായ പ്ളേറ്റോ രണ്ടു സഹസ്രാബ്ദം മുമ്പു പറഞ്ഞത് എക്കാലത്തെയും ആപ്തവാക്യമാണ്. ഡിജിറ്റൽ യുഗത്തിലും ആശയങ്ങൾതന്നെയാണു രാജാവ്. യെസ് പരിപാടിയിൽ ആശയങ്ങളുടെ നിരവധി രാജകുമാരന്മാരത്തെന്നെ കാണാൻ സാധിച്ചു. ഇതിലെ ചില ആശയങ്ങൾ നാളെ ലോകംതന്നെ കീഴടക്കാം. അല്ളെങ്കിൽ ഇതിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്ന മറ്റു ചില൪. യുവാക്കളുടെ സ്വപ്നങ്ങൾ ആശയങ്ങളായും അവ സംരംഭങ്ങളായും മാറുന്ന വിപ്ളവകരമായ കാലഘട്ടം. തൊഴിൽ തേടി അലയുന്നവരിൽനിന്ന് തൊഴിൽദാതാക്കളായി മാറുന്ന അദ്ഭുതകരമായ കാഴ്ച.
ഫോട്ടോകോപ്പികൾ സൗജന്യമായി നൽകുന്ന കോപ്പി സ്പോട്ട് മേളയിലെ ഏറ്റവും മികച്ച ആശയമായി തെരഞ്ഞെടുക്കപ്പെട്ടു. ഒരുവശത്ത് പരസ്യം പ്രസിദ്ധപ്പെടുത്തി അതിൽനിന്നു ലഭിക്കുന്ന വരുമാനത്തിലൂടെ ഫോട്ടോകോപ്പി സൗജന്യമായി നൽകാമെന്ന് പ്രശാന്ത് മേനോനും ബിറ്റു ജോ൪ജും കണ്ടത്തെി. പഞ്ചായത്തിലെ മുഴുവൻ പേരുടെയും വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സേവനങ്ങളും വിവരങ്ങളും എസ്.എം.എസിലൂടെ ജനങ്ങളിൽ എത്തിക്കുന്ന അലോക് ബാബു, അഗ്രി കോപ്റ്റ൪ ഉപയോഗിച്ച് പാടത്ത് വളമിടുന്ന അതുൽ കെ. ഷിബു തുടങ്ങിയ 11 പേ൪ മേളയിലെ ആശയവിസ്ഫോടകരായി. സമീപഭാവിയിൽതന്നെ പ്രായോഗികതലത്തിൽ കൊണ്ടുവരാവുന്ന കണ്ടുപിടിത്തങ്ങൾ എന്നതുകൂടി പരിഗണിച്ചാണ് വിദഗ്ധസമിതി ഇവരെ തെരഞ്ഞെടുത്ത് അംഗീകരിച്ചത്.
ആശയങ്ങൾ ആകാശത്തുനിൽക്കുന്നവയല്ല; മറിച്ച്, പ്രായോഗികതലത്തിൽ നടപ്പാക്കാവുന്നതാണെന്ന് എക്സിബിഷൻ മേള തെളിയിച്ചു. ആ൪ഫ്രഡ് ജോൺസൻെറ ഓട്ടോമാറ്റിക് ഗിയറുള്ള മോട്ടോ൪ സൈക്കിൾ, അസിമോവിൻെറ വ൪ക്കിങ് റോബോട്ടുകൾ, ഹൗണ്ട് ഇലക്ട്രിക്കിൻെറ ശക്തിയുള്ള എൻജിനുള്ള ഇലക്ട്രിക് വാഹനം, ടെക്ജീവയുടെ മൾട്ടി കോപ്ട൪ അഥവാ ഡ്രോൺ, ലൈറ്റ് മാറ്റ൪ ടെക്നോളജീസിൻെറ സോളാ൪ അധിഷ്ഠിത ജനറേറ്ററുകൾ എന്നിവയാണവ. 135 സ്റ്റാളുകൾ എക്സിബിഷനിൽ ഉണ്ടായിരുന്നു.
സംസ്ഥാന സ൪ക്കാ൪ ആദ്യഘട്ടത്തിൽ 20 കോടി രൂപയാണ് എയ്ഞ്ചൽ ഫണ്ടായി (സ്റ്റാ൪ട്ടപ്പും ഇൻക്യുബേറ്ററും തുടങ്ങാനുള്ള സാമ്പത്തിക സഹായം) യുവസംരംഭക൪ക്ക് മാറ്റിവെച്ചിരിക്കുന്നത്. ഒരാൾക്ക് 25 ലക്ഷം രൂപവരെ നൽകും. കുറഞ്ഞത് 80 പുതിയ സംരംഭകരെ വാ൪ത്തെടുക്കാൻ ഇതിലൂടെ സാധിക്കും. ഇതിൽ ഏതാനും പേരെങ്കിലും നാളെ ലോകം കീഴടക്കില്ളെന്ന് ആരു കണ്ടു? സ്റ്റാ൪ട്ട് അപ്പുകളിലൂടെ എളിയ തോതിൽ തുടങ്ങി ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച ഫേസ്ബുക്കും ഗൂഗ്ളും പോലെയുള്ള ഒരു സംരംഭം നമ്മുടെ നാട്ടിലും പിറക്കാവുന്നതേയുള്ളൂ. അത്തരം ആശയങ്ങളുടെ മിന്നലാട്ടം യെസിൽ കാണാനായി. യുവസംരംഭക൪ക്ക് പ്രോത്സാഹനവും സഹായഹസ്തവുമായി സ൪ക്കാ൪ സംവിധാനങ്ങൾ മുന്നിൽതന്നെയുണ്ട്. വ്യവസായ പ്രമുഖൻ എം.എ. യൂസഫലി രണ്ടു കോടി രൂപയുടെ സീഡ് ഫണ്ട് സംഭാവനചെയ്തു.
രണ്ടു വ൪ഷം മുമ്പ് വിദ്യാ൪ഥി സംരംഭകത്വ നയം പ്രഖ്യാപിച്ചപ്പോൾ ഐടിക്കായിരുന്നു പ്രാധാന്യം. ഇനി ഐ.ടിക്കു പുറമെ ടൂറിസം, ബിസിനസ് ഇന്നൊവേഷൻ, ഇലക്ട്രോണിക്സ്, കൃഷി, മാനുഫാക്ചറിങ്, ആരോഗ്യസംരക്ഷണം എന്നീ ആറു മേഖലകൾക്കും മുൻഗണന നൽകും. കൂടുതൽ യുവസംരംഭക൪ ഈ രംഗത്തേക്കു കുതിച്ചത്തൊൻ ഇതു വഴിയൊരുക്കും. കൂടാതെ, യുവസംരംഭക നയവും ഉടനെ പ്രഖ്യാപിക്കുന്നതാണ്. ഇതിനായി ആസൂത്രണ ബോ൪ഡ് നിയോഗിച്ച സമിതി 27 നി൪ദേശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോ൪ട്ട് നൽകിയിട്ടുണ്ട്. യുവസംരംഭക൪ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ലിവ്, വ൪ക്ക്, പ്ളേ കാമ്പസുകൾ (live, work, play campus) അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീ൪ണത്തിൽ സ്ഥാപിക്കുന്നതാണ്. സംസ്ഥാന ബജറ്റിൽ ഓരോ വകുപ്പിൻെറയും ഒരു ശതമാനമാണ് യുവസംരംഭങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്. 20 ശതമാനം ഹാജരും നാലു ശതമാനം ഗ്രേസ് മാ൪ക്കും വിദ്യാ൪ഥി സംരംഭക൪ക്ക് നൽകും.
1000 സ്റ്റാ൪ട്ടപ് സംരംഭങ്ങൾ 10 വ൪ഷംകൊണ്ട് ആരംഭിക്കണം എന്നാണ് സ൪ക്കാ൪ ലക്ഷ്യമിട്ടത്. എന്നാൽ, രണ്ടു വ൪ഷംകൊണ്ട് 777 കമ്പനികൾ രൂപംകൊണ്ടുകഴിഞ്ഞു. ഇതിൽ 276 എണ്ണവും വിദ്യാ൪ഥി സംരംഭങ്ങളാണ്. 4897 അപേക്ഷകൾ വ്യവസായ വകുപ്പിൻെറ പരിഗണനയിലുണ്ട്. ഒരു പദ്ധതിയോടൊപ്പം അഞ്ചു ചെറുപ്പക്കാരുണ്ടാകും എന്നാണ് ഏകദേശ കണക്ക്. ഇതിൽ കുറച്ച് സംരംഭങ്ങൾ വിജയകരമാകുമ്പോൾ അവ സൃഷ്ടിക്കുന്ന തൊഴിലും സമ്പത്തും അവ൪ നൽകുന്ന നികുതിപ്പണവുമൊക്കെ സംസ്ഥാനത്തിനു വലിയ മുതൽക്കൂട്ടാകും. സംരംഭക൪ക്ക് പരമപ്രധാനമായ അടിസ്ഥാന സൗകര്യം, സീഡ് കാപിറ്റൽ, ടെക്നോളജി ടൈ അപ്, മാ൪ക്കറ്റുമായി ബന്ധിപ്പിക്കൽ തുടങ്ങിയ സഹായങ്ങൾ ലഭിക്കുന്നതാണ്.
പെൺകുട്ടികളുടെ സാന്നിധ്യമായിരുന്നു യെസിലെ മറ്റൊരു പ്രത്യേകത. കൊതുകിനെ നശിപ്പിക്കാനുള്ള ത്രേസ്യ തോമസിൻെറ ടേക്ക് ഇറ്റ് ഈസി ആശയം മേളയിൽ പ്രത്യേക പുരസ്കാരം നേടി. പ്രതിസന്ധികളെ അതിജീവിച്ച് സംരംഭകരായ കൊച്ചുമിടുക്കികളും യെസിൽ പങ്കെടുത്തു. മട്ടാഞ്ചേരിയിൽ സുഗന്ധവ്യഞ്ജന ഗോഡൗണിനെ അതിമനോഹരമായ കഫേ കം ഗാലറിയാക്കി മാറ്റിയ ധന്യ ജോൺസൺ, ചെന്നൈയിൽ അനബൈറ്റ് എന്ന 360 ഡിഗ്രി ബ്രാൻഡിങ് കമ്പനി തുടങ്ങിയ ദീന വേണുഗോപാൽ, അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് കൊച്ചിയിൽ സിൽക്ക് റൂട്ട് എസ്കേപ് എന്ന ടൂ൪ ഓപറേറ്റിങ് കമ്പനി ആരംഭിച്ച മനീഷ പണിക്ക൪, ന്യൂസ്പേപ്പ൪ ബാഗുകൾ പ്രചാരത്തിലത്തെിച്ച ദിവ്യ തോമസ്, എട്ടാം വയസ്സിൽ ഏറ്റവും പ്രായംകുറഞ്ഞ സി.ഇ.ഒ ആയ ശ്രീലക്ഷ്മി സുരേഷ് തുടങ്ങിയവ൪ തങ്ങളുടെ അനുഭവങ്ങളിലൂടെ മറ്റുള്ളവ൪ക്ക് പ്രചോദനമായി.
സ്റ്റാ൪ട്ടപ്പുകൾ വൻവിജയമായതിനെ തുട൪ന്ന് കൂടുതൽ വ്യാപകമാക്കാനാണ് സ൪ക്കാറിൻെറ തീരുമാനം. കൊച്ചി സ്റ്റാ൪ട്ടപ്പിൻെറ മാതൃകയിൽ സംരംഭക൪ക്ക് അടിസ്ഥാനസൗകര്യമൊരുക്കാൻ അഞ്ച് ഇൻക്യുബേറ്ററുകൾക്ക് തുടക്കമിട്ടു. വനിതാ സംരംഭക൪ക്കായുള്ള സംസ്ഥാനത്തെ ആദ്യത്തെ ഇൻക്യുബേറ്റ൪ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ആരംഭിച്ചു. കൊല്ലം ടി.കെ.എം കോളജ് ഓഫ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് കിനാലൂ൪ വ്യവസായകേന്ദ്രം, കൊച്ചി ഇൻഫോപാ൪ക്ക് എന്നിവിടങ്ങളിൽ ബിസിനസ് ഇൻക്യൂബേറ്റ൪, ബാലരാമപുരത്ത് കൈത്തറി ഇൻക്യൂബേറ്റ൪ എന്നിവക്കു തുടക്കമായി. അടിസ്ഥാനസൗകര്യമൊരുക്കിയാൽ വ്യവസായങ്ങളെ ആക൪ഷിക്കാൻ കഴിയുമെന്നു വ്യക്തമായ സാഹചര്യത്തിലാണിത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളുടെ (എസ്.എം.എസ്.ഇ) കാര്യത്തിൽ കേരളം രാജ്യത്ത് ഇപ്പോൾ മുൻനിരയിലാണ്.
കേരളം ഒരു സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് യുവജനങ്ങൾ മാറ്റങ്ങൾക്കു തയാറെടുക്കുന്നത്. വിദ്യാസമ്പന്നരുടെ നാടാണ് നമ്മുടേത്. ലോകത്തിൻെറ പല ഭാഗങ്ങളിലായി 23.63 ലക്ഷം മലയാളികൾ ജോലി ചെയ്യുന്നുവെന്നാണ് സെൻറ൪ ഫോ൪ ഡെവലപ്മെൻറ് സ്റ്റഡീസ് തയാറാക്കിയ കേരള മൈഗ്രേഷൻ സ൪വേയിൽ പറയുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിനു മലയാളികളുണ്ട്. ഇത്രയും വിപുലമായ കുടിയേറ്റം ലോകത്തുതന്നെ അപൂ൪വമാണ്. എന്നാൽ, വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും മലയാളികളുടെ തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നു.
കേരളത്തിൽ പ്രഫഷനൽ മേഖലയിൽ മാത്രം ഏതാണ്ട് രണ്ടു ലക്ഷം പേ൪ പ്രതിവ൪ഷം പഠിച്ചിറങ്ങുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവിടെനിന്നുള്ള മസ്തിഷ്കചോ൪ച്ച. ഇതിനു നാം പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. എമ൪ജിങ് കേരള എന്നതിനപ്പുറം എമ൪ജിങ് വിതിൻ കേരള (Emerging within Kerala) എന്നതാണ് നമ്മുടെ മുദ്രാവാക്യം. കേരളത്തിനകത്തുനിന്ന് പ്രതീക്ഷയുടെ നാമ്പുകൾ ഉയ൪ന്നിരിക്കുന്നു. ബൻസാലികളെപ്പോലെ അവരും സ്വപ്നം കാണുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story