Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightടെന്നീസില്‍ ആറു...

ടെന്നീസില്‍ ആറു ജയങ്ങള്‍

text_fields
bookmark_border
ടെന്നീസില്‍ ആറു ജയങ്ങള്‍
cancel

ഇഞ്ചിയോൺ: ടെന്നിസ് കോ൪ട്ടിൽ വെള്ളിയാഴ്ച ഇന്ത്യക്ക് ആറു ജയങ്ങൾ അഘോഷം തീ൪ത്ത ദിനമായിരുന്നു. സിംഗ്ൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് പോരാട്ടങ്ങളിലായി രണ്ടെണ്ണത്തിൽ മാത്രമാണ് ഇന്ത്യൻ പ്രതീക്ഷക്ക് മങ്ങലേറ്റത്. പുരുഷ സിംഗ്ൾസിൽ സനം സിങ്ങും യുകി ഭാംബ്രിയും പുരുഷ ഡബ്ൾസിൽ ദിവിജ്-യുകി, സാകേത് മൈനേനി-സനം സിങ് സഖ്യങ്ങളും വനിത ഡബ്ൾസിൽ സാനിയ മി൪സ-പ്രാ൪ഥന തോംബ്രെ സഖ്യവും മിക്സഡ് ഡബ്ൾസിൽ സാനിയ-സാകേത് സഖ്യവുമാണ് ഇന്ത്യക്കായി ജയം കൊണ്ടുവന്നത്.
പുരുഷ സിംഗ്ൾസിൽ മൂന്നാം റൗണ്ട് ജയവുമായി ഇന്ത്യയുടെ രണ്ടു താരങ്ങളും ക്വാ൪ട്ടറിൽ ഇടം കണ്ടത്തെി. പതിഞ്ഞ തുടക്കത്തിന് ശേഷം മികച്ച കളി പുറത്തെടുത്ത സനം സിങ് കൊറിയയുടെ ഹിയോൻ ചങ്ങിനെ 7-5, 6-1 സ്കോറിനാണ് തറപറ്റിച്ചത്. യുകി ഇന്തോനേഷ്യയുടെ ക്രിസ്റ്റഫ൪ രങ്കതിനെ 6-3, 6-3ന് തോൽപിച്ച് അവസാന എട്ടിൽ ഇടംപിടിച്ചു.
പുരുഷ ഡബ്ൾസിൻെറ രണ്ടാം റൗണ്ടിൽ സനം-സാകേത് സഖ്യം സൗദി അറേബ്യയുടെ അമ൪ അൽഹഖ്ബനി-ഉമ൪ ഫഹ്മി അഹ്മദ് സഖ്യത്തെ 6-0, 6-1 സ്കോറിന് മുട്ടുകുത്തിച്ചു. ദിവിജ്-യുകി സഖ്യം ഹുൻ-ലോങ് സഖ്യത്തെ 6-2, 6-3ന് തോൽപിച്ചു. വനിത ഡബ്ൾസിൽ സാനിയ മി൪സ- പ്രാ൪ഥന സഖ്യവും മിന്നുന്ന ജയവുമായാണ് മുന്നേറിയത്. രണ്ടാം റൗണ്ട് മത്സരത്തിൽ മംഗോളിയയുടെ ബൊലോ൪ എൻഖ്ബയ൪-ഗൊട്ടോവ് ദുൽഗുൻജൽഗൽ സഖ്യത്തെ 6-0, 6-0ത്തിന് ഇന്ത്യൻ ജോടി പറപ്പിച്ചു. മിക്സഡ് ഡബ്ൾസിൽ സാനിയ-സാകേത് ജോടി ഉസ്ബകിസ്താൻെറ ഫയ്സീവ്-സബിന ഷരിപോവ സഖ്യത്തെ 6-3, 6-4നും തോൽപിച്ചു. എന്നാൽ, അങ്കിത റെയ്നക്ക് മികച്ച കളി പുറത്തെടുക്കാനായില്ല. സിംഗ്ൾസിൽ ജപ്പാൻെറ എറി ഹോസുമിയോട് 2-6, 6-4, 1-6ന് തോറ്റ അങ്കിത മിക്സഡ് ഡബ്ൾസിൽ ദിവിജിനൊപ്പം പരാജയം രുചിച്ചു. കൊറിയയുടെ യൂ മി- ലിം സഖ്യമാണ് ഇന്ത്യൻ സംഘത്തെ തോൽപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story