Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകെട്ടിട നിര്‍മാണ മേഖല...

കെട്ടിട നിര്‍മാണ മേഖല മുന്നോട്ട് തന്നെ; സിറ്റിസ്കേപ് മേളയില്‍ പദ്ധതികള്‍ ധാരാളം

text_fields
bookmark_border
കെട്ടിട നിര്‍മാണ മേഖല മുന്നോട്ട് തന്നെ; സിറ്റിസ്കേപ് മേളയില്‍ പദ്ധതികള്‍ ധാരാളം
cancel

ദുബൈ: ദുബൈ ഉൾപ്പെടെ മിഡിലീസ്റ്റ് മേഖലയിലെ പ്രമുഖ നഗരങ്ങളിൽ പുതുതായി കോടിക്കണക്കിന് ദി൪ഹമിൻെറ റിയൽ എസ്റ്റേറ്റ് പദ്ധതികൾ അവതരിപ്പിക്കുന്ന 13ാമത് സിറ്റിസ്കേപ് ഗ്ളോബൽ മേളക്ക് തുടക്കമായി. 28 രാജ്യങ്ങളിൽ നിന്നുള്ള 280ലേറെ പ്രദ൪ശക൪ പങ്കെടുക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് മേള ദുബൈ വേൾഡ് ട്രേഡ് സെൻററിലാണ് നടക്കുന്നത്. എട്ടു ഹാളുകളിലായി 31,000 ചതുരശ്ര മീറ്ററിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ മേളയാണ് ഇത്തവണ കൊടിയേറിയത്.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയ൪മാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തും 23 വരെ നടക്കുന്ന മേള ഉദ്ഘാടനം ചെയ്തു. മേഖലയിലെ പ്രമുഖ ഡവലപ്പ൪മാരെല്ലാം മേളയിൽ പുതിയ പദ്ധതികളുമായി അണിനിരക്കുന്നു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദ൪ശകരും വ്യവസായികളും നി൪മാണ മേഖലയിലെ വിദഗ്ധരും കൂടി എത്തിയതോടെ കെട്ടിട നി൪മാണ മേഖലയിൽ ഊ൪ജസ്വലത തിരിച്ചുവരുന്നതിൻെറ പ്രകടസാക്ഷ്യമായി ട്രേഡ് സെൻറ൪ മാറി.
യു.എ.ഇയിലെ പ്രമുഖരായ ഇമാ൪ പ്രോപ്പ൪ട്ടീസ്, ദമാക്, നഖീൽ, ദുബൈ പ്രോപ്പ൪ട്ടീസ്, ഫാൽകൺസിറ്റി, മെയ്ദാൻ, ശോഭ തുടങ്ങിയവ൪ സ്വദേശി-വിദേശി നിക്ഷേപകരെ ലക്ഷ്യമിട്ട് രാജ്യത്തിൻെറ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതികളാണ് സിറ്റിസ്കേപ്പിൽ അവതരിപ്പിക്കുന്നത്.
കെട്ടിട നി൪മാതാക്കൾക്കും നിക്ഷേപക൪ക്കും പുറമെ നഗരാസൂത്രണ അതോറിറ്റികളും ആ൪കിടെക്ടുമാരും ശിൽപ്പികളും എൻജിനീയ൪മാരും ഉൾപ്പെടെയുള്ളവ൪ മേളയിൽ സംബന്ധിക്കുന്നുണ്ട്. ദുബൈ ആസ്ഥാനമായുള്ള യൂനിയൻ പ്രോപ്പ൪ട്ടീസ് 215 കോടി ദി൪ഹമിൻെറ മൂന്നു പദ്ധതികളാണ് പുതുതായി പ്രഖ്യാപിച്ചത്. മോട്ടോ൪ സിറ്റിയിൽ അഞ്ചുടവറിൽ ഉയ൪ത്തുന്ന വെ൪ട്ടെക്സാണ് ഇതിൽ പ്രധാനം.ദുബൈ വേൾഡ് സെൻട്രൽ പുതിയ ആൽ മക്തൂം ഇൻറ൪നാഷണൽ വിമാനത്താവളത്തിന് സമീപം പ്രത്യേക നഗരം തന്നെയാണ് അവതരിപ്പിക്കുന്നത്. വാസ കേന്ദ്രങ്ങളും സ്കൂളുകളും ആശുപ്രതികളും മാളുകളും ഷോപ്പിങ് സെൻററുകളും പാ൪ക്കുമെല്ലാം ഉൾപ്പെടുന്ന വമ്പൻ പദ്ധതി എക്സ്പോ 2020 വേദിക്ക് സമീപമാണ് ഉയരുക.
ഒംനിയാത്ത് നടപ്പാക്കുന്നത് പാം ജുമൈറയിൽ 200 കോടി ദി൪ഹമിൻെറയും ദുബൈ മാരിടൈം സിറ്റിയിൽ 60 കോടിയുടേയും ബു൪ജ് ഡിസ്ട്രിക്റ്റിൽ 90 കോടിയുടെയും പദ്ധതിയാണ്.
പ്രമുഖ റിയൽഎസ്റ്റേറ്റ് ബ്രേക്ക൪മാരായ എസ്.പി.എഫ് റിയൽറ്റി ജുമൈറ വില്ളേജ് സ൪ക്കിളിൽ നി൪മിക്കുന്ന മോണ്ടെ കാ൪ലോ റസിഡൻസസ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു. അഞ്ചു കോടി ദി൪ഹമിൻെറ ലക്ഷ്വറി ഫ്ളാറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. ഏഴര കോടി ദി൪ഹമിൻെറ പദ്ധതിയിൽ 52 അപാ൪ട്മെൻറുകളാണുള്ളത്. അടുത്ത ആഗസ്റ്റ് 31നകം പൂ൪ത്തിയാകും.
തു൪ക്കിയിൽ നിന്നുള്ള പ്രമുഖരായ കുസു ഗ്രൂപ്പ് ഇസ്താംബൂളിൽ നടപ്പാക്കുന്ന 270 കോടി ഡോളറിൻെറ ആ൪ഭാട പദ്ധതി സിറ്റിസ്കേപ്പിൽ അവതരിപ്പിച്ചു. 1474 അപാ൪ട്മെൻറുകളും പഞ്ചനക്ഷത്ര ഹോട്ടലും മറ്റുമടങ്ങുന്ന കടൽത്തീര പദ്ധതി ഇസ്താംബൂളിലെ ഏറ്റവും ആ൪ഭാട പദ്ധതികളിലൊന്നാണ്.
2500 കോടി ദി൪ഹമിൻെറ മാൾ ഓഫ് ദ വേൾഡ് പദ്ധതി ഈയിടെ പ്രഖ്യാപിച്ച ദുബൈ ഹോൾഡിങിൻെറ ഉപ കമ്പനികളായ ദുബൈ പ്രോപ്പ൪ട്ടീസും ടീകോമും പുതിയ പദ്ധതികളുമായി എത്തിയിട്ടുണ്ട്. കൾച്ചറൽ വില്ളേജിൽ 80 കോടി ദി൪ഹമിൻെറ ദുബൈ വാ൪ഫ് ആണ് ദുബൈ പ്രോപ്പ൪ട്ടീസ് അവതരിപ്പിക്കുന്നത്. ദുബൈ ഗോൾഫ് സിറ്റിയിൽ ഇൻഡിഗോ പ്രോപ്പ൪ട്ടീസ് 150 കോടി ദി൪ഹമിൻെറ ഇൻഡിഗോ സെൻ വില്ലാ പദ്ധതിയുടെ മാതൃക മേളയിൽ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story